ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം എന്നെ തേടി വരുന്നതെല്ലാം അത്തരം വേഷങ്ങള്‍: ആന്‍ഡ്രിയ ജെര്‍മിയ

അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരയായി മാറിയ നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്‍ഡ്രിയ ശ്രദ്ധേയയായി. എന്നാല്‍ ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ഡ്രിയ. വട ചെന്നൈയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനു ശേഷമാണ് ഇതെന്ന് ആന്‍ഡ്രിയ പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് ആന്‍ഡ്രിയ കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്ന് ആന്‍ഡ്രിയ പറയുന്നു. “ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകന്മാരാണ് എന്നെ സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല.” ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ വ്യക്തമാക്കി.

സഹതാരവുമായി ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. മികച്ച കഥാപാത്രം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ സൂചിപ്പിച്ചു.

Latest Stories

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര