സംവിധായകന്‍ വെട്രിമാരന്റെ പുകവലി കാരണം നിലച്ചുപോയ സിനിമയെ കുറിച്ച് പറഞ്ഞ് നടി ആന്‍ഡ്രിയ. ധനുഷിനെയും ആന്‍ഡ്രിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ദേശീയ നെടുഞ്ചാലൈ. എന്നാല്‍ സിനിമയുടെ കഥ കേള്‍ക്കാനായി എത്തിയപ്പോള്‍ വെട്രിമാരന്റെ പുകവലി കാരണം അവിടെ നിന്നും തിരികെ പോന്നു എന്നാണ് ആന്‍ഡ്രിയ പറയുന്നത്.
”ആ സമയം എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ യാതൊരു താത്പര്യവും ഇല്ലായിരുന്നു. കഥ കേള്‍ക്കാന്‍ ഞാന്‍ എത്തിയപ്പോള്‍ ഒരാള്‍ അവിടെയിരുന്ന് ഒരു സിഗരറ്റ് വലിച്ചതിന്റെ പുറകെ അടുത്തത് വലിക്കുന്നു. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണുകള്‍ ഒക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് തീര്‍ന്നില്ല, അതിന് മുമ്പേ ഞാന്‍ പറഞ്ഞു എനിക്ക് പോകണമെന്ന് കാരണം ഈ പുക എനിക്ക് പറ്റുന്നില്ലായിരുന്നു” എന്നാണ് ആന്‍ഡ്രിയ പറയുന്നത്.
‘മാസ്‌ക്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ആന്‍ഡ്രിയ ഇക്കാര്യം പറഞ്ഞത്. ‘പൊല്ലാതവന്‍’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലൈ. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും തീരുമാനിച്ചിരുന്ന സിനിമ ചിത്രീകരണം തുടങ്ങാനാവാതെ നിന്നു പോവുകയായിരുന്നു.
ഈ സിനിമ പിന്നീട് വെട്രിമാരന്റെ അസിസ്റ്റന്റ് ആയ മണിമാരന്‍ ഉദയം NH4 എന്ന പേരില്‍ സിദ്ധാര്‍ത്ഥിനെ നായകനാക്കി സംവിധാനം ചെയ്തു. ആന്‍ഡ്രിയ പിന്നീട് വെട്രിമാരന്റെ ‘വടചെന്നൈ’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തി. അതേസമംയം, ആന്‍ഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം മാസ്‌ക് നവംബര്‍ 21ന് റിലീസ് ചെയ്യും.