ഞാന്‍ ഇവിടെവരെ എത്തിയത് പലതിനെയും നേരിട്ട്; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ

അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ഡ്രിയ. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അവര്‍. നല്ല സിനിമകള്‍ നോക്കി ചെയ്യുന്നത് കൊണ്ടാണ് വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തതെന്നും ഒരു സ്ത്രീക്ക് നല്ല സിനിമകള്‍ കിട്ടുകയെന്നത് സിനിമാരംഗത്ത് വളരെ ബുദ്ധിമുട്ടാണെന്നും ആന്‍ഡ്രിയ പറയുന്നു.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, ഫിലിം ഇന്‍ഡസ്ട്രിയില്‍ താന്‍ അനുഭവിച്ച വിവേചനങ്ങളെപ്പറ്റി ആന്‍ഡ്രിയ പറഞ്ഞതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം, നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിക്കാറില്ല. വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും.

എന്നാല്‍, നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ. മറ്റൊന്ന്, നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്,’ ആന്‍ഡ്രിയ പറഞ്ഞു.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു