എന്റെ പീരിഡ്‌സ് ഡേറ്റ് അച്ഛനറിയാം, നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല: അനശ്വര

സാധാരാണ രക്ഷിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നല്‍കിയിട്ടില്ലെന്ന് നടി അനശ്വര രാജന്‍. മറ്റൊരു വീട്ടില്‍ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് അന്നും ഇന്നും പറയുന്നത്. തന്റെ പിരീഡ്‌സ് ഡേറ്റ് മറന്നാലും അത് അച്ഛന് അറിയാം എന്നാണ് അനശ്വര പറയുന്നത്.

”സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ അച്ഛന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി അറിയാം. എന്റെ പീരിഡ്‌സ് ഡേറ്റ് പോലും അച്ഛന് അറിയാം. ഞാന്‍ പോലും ചിലപ്പോള്‍ മറക്കാറുണ്ട്. ആ സമയത്ത് വേദനയൊക്കെ വരുമ്പോള്‍ അടുത്ത കടയിലേക്ക് ഓടിപോയി പഴങ്ങള്‍ വാങ്ങിവന്ന് എന്നെ കൊണ്ട് കഴിപ്പിക്കും.”

”നമ്മള്‍ പെണ്‍കുട്ടികളാണ്, വേറെ വീട്ടില്‍ പോകേണ്ടവരാണ്, വീട്ടുജോലിയൊക്കെ എടുക്കണം എന്നൊന്നും അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്. അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. അടുക്കളയില്‍ മാത്രമല്ല എല്ലാ ജോലിയും ഞാനും ചേച്ചിയും ഒരുമിച്ച് ചെയ്യാറുണ്ട്.”

”ക്ലീന്‍ ചെയ്യുന്നതായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും. ഞങ്ങള്‍ അത് കണ്ടാണ് വളര്‍ന്നത്. നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. പെണ്‍കുട്ടികളുള്ള വീട് ഐശ്വര്യമെന്ന് അച്ഛന്‍ പറയാറുണ്ട്. പെണ്‍കുട്ടികളെ പിടിച്ച് എന്തിനാണ് ദേവിയും ലക്ഷ്മിയും ആക്കുന്നതെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചിട്ടുണ്ട്” എന്നാണ് അനശ്വര ാെരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, രേഖാചിത്രം ആണ് അനശ്വരയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ആസിഫ് അലി നായകനായ ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു