ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ആദ്യദിന തിയേറ്റർ റെസ്പോൺസിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. ഇപ്പോഴിതാ സന്തോഷ് വർക്കിയെ കുറിച്ച് അനാർക്കലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ആറാട്ടണ്ണൻ തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും, തനിക്ക് അയാളിൽ തെറ്റായൊന്നും ഫീൽ ചെയ്തിട്ടില്ലെന്നും അനാർക്കലി പറയുന്നു. കൂടാതെ ഫോൺ എടുത്തില്ലെങ്കിൽ വീണ്ടും, വീണ്ടും വിളിക്കുമെന്നും എന്നാൽ താൻ ബ്ലോക്കൊന്നും ചെയ്തിട്ടില്ലെന്നും അനാർക്കലി പറയുന്നു.

“ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും.

ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കും.” എന്നാണ് ജോബ്ലെസ് ക്ലബ്ബ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞത്.

അതേസമയം വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യാണ് അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രം. സംവിധായകനും സഹനടനുമായി തിളങ്ങിയ അൽത്താഫ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മന്ദാകിനി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ട്രെയ്‌ലറിൽ നിന്നുള്ള സൂചനകൾ. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഷിജു. എം. ഭാസ്കറിന്റെതാണ് കഥ. ബിബിന് അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷിജു എം ഭാസ്കർ തന്നെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മെയ് 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും