പത്മരാജൻ എന്ന ഹിമാലയത്തിന് താഴെ ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന കച്ചവടക്കാരൻ മാത്രമാണ് താനെന്ന് രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്, ഇതിന്റെ പേരിൽ വിമർശനത്തിന്റെ ആവശ്യമില്ല: അനന്തപത്മനാഭൻ

പത്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ, സുമലത, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ മലയാളത്തിലെ ക്ലാസിക് സിനിമയാണ് 1987-ൽ പുറത്തിറങ്ങിയ ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രം. പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

തൂവാനത്തുമ്പികൾ സിനിമയിൽ മോഹൻലാൽ സംസാരിക്കുന്ന തൃശൂർ ഭാഷ വളരെ ബോറാണെന്നും പപ്പേട്ടനും മോഹൻലാലും അത് ശ്രദ്ധിച്ചുകാണില്ലെന്നും കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്ന് നിരവധി പേരാണ് രഞ്ജിത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. രഞ്ജിത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സിനിമയിൽ ആ സ്ലാങ്ങിന് വേണ്ടി കടുംപിടിത്തം പിടിക്കാതിരുന്നതാണെന്നും അനന്തപത്മനാഭൻ പറയുന്നു. രഞ്ജിത്ത് പത്മരാജനെ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് തനിക്ക് അറിയാമെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അനന്തപത്മനാഭൻ പറയുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“നമ്മളൊക്കെ ഇഷ്ടപ്പെടുന്ന ‘തൂവാനത്തുമ്പികളിലെ ലാലിന്റെതൃശ്ശൂർ ഭാഷ ബോറാണ് ” എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. And maybe he’s right.
ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.

പറഞ്ഞത് പോലെ ” പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് ” തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് “അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ” ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും ,സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന ‘അരപ്പട്ട’ പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. ‘അരപ്പട്ട’ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.

‘തൂവാനത്തുമ്പികൾ’ വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി , തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ” ഇങ്ങനൊന്നുമല്ല പറയ്യാ ” എന്ന് പറഞ്ഞപ്പോൾ “നിങ്ങളതിൽ ഇടപെടണ്ടാ ” എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് –
2012 ലെ പത്മരാജൻ പുരസ്ക്കാരം ‘ഇന്ത്യൻ റുപ്പീ’ക്ക് സ്വീകരിച്ചു കൊണ്ട് രൺജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. ” പുതിയ തലമുറ, the so called new generation, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ”. കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. That’s on record. I know where He has placed Achan and the Respect he is having. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.

Latest Stories

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

'ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കണം'; പുതിയ ഉത്തരവുമായി ഗതാഗത മന്ത്രാലയം

കുരിശ് നാവിൽ വച്ച് കാളി ദേവിയുടെ വേഷം ധരിച്ച് റാപ്പർ, വിവാദത്തിൽപെട്ട ഇന്ത്യൻ വംശജ; ആരാണ് ടോമി ജെനസിസ്?

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

'ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പിനെ അപമാനിക്കാൻ, ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നം'; ഡോ. ഹാരീസിനെ തള്ളി ആരോഗ്യവകുപ്പ്

നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസുമായി ബ്യൂമെര്‍ക്-ആല്‍ഫാ സഹകരണം; മേയ് മാസത്തോടെ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയത് 4,200 ഡയാലിസിസ് ചികിത്സകള്‍; സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം

'ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിൽ ലജ്ജയും നിരാശയും, ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി പങ്കുവെച്ച് ഡോ. ഹാരിസ്