ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്, കാശൊക്കെ ചോദിച്ച് വാങ്ങാൻ മടിയായിരുന്നു ; ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഓർമ പങ്കിട്ട് ജഗദീഷ്

മലയാള സിനിമ കണ്ട അതുല്യ നടന്മാരിൽ ഒരാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. സ്‌ക്രീനിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ജീവിക്കുകയായിരുന്നു എന്നുതന്നെ പറയാം. ഇപ്പോഴിതാ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഓഫ് സ്‌ക്രീൻ ജീവിതത്തെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവസാന കാലത്ത് കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.

‘പ്രൊഫഷണൽ നാടക വേദികളിൽ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നില്ല. സിനിമയിൽ വന്ന ആദ്യ നാളുകളിൽ കാശൊക്കെ ചോദിച്ച് വാങ്ങാൻ അദ്ദേഹത്തിന് മടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ചിലതിലൊന്നും കിട്ടിയതുമില്ല’ എന്നും ജഗദീഷ് പറയുന്നു.

പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കെപിഎസി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് നാട്ടിലേക്ക് പോയത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നുവെന്നും ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ച് ജഗദീഷ് പറയുന്നു.

അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടകവേദി എന്നിവയിലൂടെയാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു നിശ്ചിത തുക മാത്രമേ കിട്ടുകയുള്ളൂ. ദാരിദ്ര്യം ഇല്ല എന്ന് പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായ പൈസയൊന്നും അയച്ചു കൊടുക്കാൻ പറ്റില്ലായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്