ഡ്രസ് എടുക്കാന്‍ പോയാല്‍ കല്യാണ സാരിയെടുത്തെന്ന് പ്രചരിപ്പിച്ചേക്കാം, പരിധി കടന്നാല്‍ നിയമപരമായി നേരിടും: അമൃത സുരേഷ്

വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഗായിക അമൃത സുരേഷ്. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിന്നു. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആയിരുന്നു വാക്കുകള്‍.

തൊട്ടു പിന്നാലെ ബാലയെ വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു വാര്‍ത്തകള്‍ പ്രചരിച്ചത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് അമൃത പറയുന്നത്. “”ഇതിനു മുമ്പും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാല്‍ നിയമപരമായി നേരിടും”” എന്ന് അമൃത പറയുന്നു.

“”കഴിഞ്ഞ ദിവസം കുറച്ചു തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റു ചെയ്താല്‍ ഞാന്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല”” എന്ന് അമൃത മനോരമയോട് പറഞ്ഞു.

നടന്‍ ബാലയും കഴിഞ്ഞ ദിവസം വ്യാജ വിവാഹ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ