പ്രണയക്കുന്നതിനിടെ ഞാന്‍ നടിയാണെന്ന് ജഗത്തിനോട് പറഞ്ഞിരുന്നില്ല, ഗര്‍ഭിണിയായ ശേഷം വിവാഹിതയായി: അമല പോള്‍

പ്രണയത്തിലായിരുന്ന സമയത്ത് താന്‍ സിനിമാ നടിയാണെന്ന് ഭര്‍ത്താവ് ജഗത്തിന് അറിയില്ലായിരുന്നുവെന്ന് അമല പോള്‍. പരിചയപെട്ട സമയത്ത് ജഗത്തിന് പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് നല്‍കിയത്. ഗര്‍ഭിണിയായ ശേഷം വിവാഹിതയായി. അതിന് ശേഷമാണ് ജഗത്ത് തന്റെ സിനിമകള്‍ കാണാന്‍ തുടങ്ങിയത് എന്നാണ് അമല ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിച്ച ശേഷം പറഞ്ഞത്.

”ഗോവയില്‍ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. കേരളത്തില്‍ നിന്നാണെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കിലും ജഗത്ത് തെന്നിന്ത്യന്‍ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോള്‍ നടിയാണെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നില്ല.”

”ഒരു പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് ആള്‍ക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗര്‍ഭിണിയായി. വൈകാതെ വിവാഹം ചെയ്തു. ഞാന്‍ ഗര്‍ഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത്ത് എന്റെ സിനിമകള്‍ ഓരോന്നായി കാണാന്‍ തുടങ്ങുന്നത്. അവാര്‍ഡ് ഷോകള്‍ ഒത്തിരി കാണും. എനിക്ക് അവാര്‍ഡ് ലഭിക്കുന്നതും റെഡ് കാര്‍പറ്റിലും സ്റ്റേജിലും ഞാന്‍ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അദ്ഭുതമായി.”

” ഒരു ദിവസം എട്ട് മാസം ഗര്‍ഭിണായിയിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ചു, ഈ റെഡ് കാര്‍പറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാന്‍ പറ്റുകയെന്ന്. സത്യത്തില്‍ ഒരു ക്ലൂ പോലും ആ സമയത്ത് എനിക്ക് ഇല്ലായിരുന്നു. അന്ന് ‘ലെവല്‍ ക്രോസ്’ സിനിമയും റിലീസ് ആയിട്ടില്ല. പെട്ടന്ന് ഞാന്‍ അവനോട് പറഞ്ഞു, ‘ഉടന്‍ തന്നെ ഉണ്ടാകും’ എന്ന്. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു.”

”ഇക്കാര്യത്തില്‍ ദൈവത്തോട് നന്ദി പറയുന്നു. ലെവല്‍ ക്രോസിന്റെ സംവിധായകന്‍ അര്‍ഫാസിനോടും നന്ദി. ഇപ്പോഴും അര്‍ഫാസ് ഈ സിനിമയുടെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിനിമയുടെ ചിത്രീകരണം തന്നെ” എന്നാണ് അമല പോള്‍ പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും