എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്.. പണ്ട് കാലത്ത് അത് പൂജകളോടെ ചെയ്യുന്ന ചടങ്ങ് ആയിരുന്നു: അമല പോള്‍

തന്റെ പ്ലാസന്റ (മറുപിള്ള) സംസ്‌കരിച്ചതിനെ കുറിച്ച് പറഞ്ഞ് നടി അമല പോള്‍. പണ്ട് കാലത്തൊക്കെ നടത്തി വരുന്ന ചടങ്ങാണ് തങ്ങള്‍ ഇപ്പോള്‍ നടത്തിയത് എന്നാണ് അമല പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് ജഗത് ഈ ചടങ്ങ് കഴിഞ്ഞ ശേഷമാണ് തന്നെ അറിയിച്ചത് എന്നും അമല വ്യക്തമാക്കി. ജെഎഫ്ഡബ്ല്യു ബിംഗിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ സംസാരിച്ചത്.

ജഗത്താണ് എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കില്‍ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും. കുഞ്ഞ് പിറന്നതിന് ശേഷം മറുപിള്ളയെ പൂജകളോടെ സംസ്‌കരിക്കുന്നത് പണ്ട് കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷപൂര്‍വമായാണ് ഇത് നടത്തുന്നത്.

കുഞ്ഞിനോടൊപ്പമാണ് പ്ലാസന്റയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അമ്മയായ സ്ത്രീയുടെ അതുവരെയുള്ള മുഴുവന്‍ ട്രോമകളും നെഗറ്റിവിറ്റിയും അതോടെ അടക്കം ചെയ്യപ്പെട്ടു എന്നാണ് സങ്കല്‍പം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന അര്‍ഥത്തിലാണ് ഈ ചടങ്ങ് ചെയ്യുന്നത്.

എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങ് കഴിഞ്ഞു വന്ന് എന്നോട് ജഗത് പറഞ്ഞത്, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈന്‍ പോലെ ‘ക്യാന്‍ ഐ ബറി യുവര്‍ പ്ലാസന്റ’ എന്ന് ചോദിക്കുമായിരുന്നു എന്നാണ് അമല പോള്‍ പറയുന്നത്.

അതേസമയം, 2023 നവംബറിലാണ് അമലയും ജഗത്തും വിവാഹിതരായത്. ഗര്‍ഭിണിയായ ശേഷമായിരുന്നു അമല വിവാഹിതയായത്. പ്രണയത്തിലായിരുന്ന കാലത്ത് താന്‍ സിനിമാ നടിയാണെന്ന് ജഗത്തിന് അറിയില്ലായിരുന്നുവെന്ന് അമല തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷമാണ് ജഗത് അമലയുടെ സിനിമകള്‍ കാണാന്‍ തുടങ്ങിയത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ