ഇരുപതുകളില്‍ ഭ്രാന്തായിരിക്കും, പെര്‍ഫെക്ഷനിസം നോക്കും, മുപ്പതുകളില്‍ പ്രയോരിറ്റി മാറും.. എനിക്ക് തെറാപ്പി ചെയ്യേണ്ടി വന്നു: അമല പോള്‍

ഒരു പ്രോജക്ട് ചെയ്തതിന് ശേഷം താന്‍ മാനസികമായി തളര്‍ന്നു പോയിരുന്നുവെന്ന് നടി അമല പോള്‍. ‘രഞ്ജിഷ് ഹി സഹി’ എന്ന ഹിന്ദി സീരീസില്‍ അഭിനയിച്ചതിനെ കുറിച്ചാണ് അമല പോള്‍ സംസാരിച്ചത്. ഇതില്‍ അഭിനയിച്ച ശേഷം തനിക്ക് തെറാപ്പിയൊക്കെ ചെയ്യേണ്ടി വന്നു എന്നാണ് അമല പോള്‍ ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

”രഞ്ജിഷ് ഹി സഹി എന്ന ഹിന്ദി സീരീസ് ചെയ്തിരുന്നു. പര്‍വീണ്‍ ബാബിയുടെ ബയോപിക്. വല്ലാതെ ആ ക്യാരക്ടറിന് വേണ്ടി പുഷ് ചെയ്തു. എനിക്ക് അതിന് ശേഷം തെറാപ്പിയൊക്കെ എടുക്കേണ്ടി വന്നു. മാനസികമായി ബാധിച്ചു. അത് കഴിഞ്ഞപ്പോഴാണ് എന്റെ മാനസികാരോഗ്യം വിട്ട് ഒന്നും ചെയ്യരുതെന്ന് മനസിലാക്കി.”

”നമ്മുടെ ഇരുപതുകളുടെ തുടക്കത്തില്‍ എല്ലാത്തിനോടും ഭ്രാന്തായിരിക്കും. പെര്‍ഫെക്ഷനിസം നോക്കും. പയ്യെ പയ്യെ മുപ്പതുകളിലേക്ക് എത്തുമ്പോള്‍ പ്രയോരിറ്റികള്‍ മാറും. സമാധാനമുള്ള അന്തരീക്ഷത്തില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നതിലേക്ക് ഷിഫ്റ്റ് ആയി. ഇപ്പോള്‍ എനിക്ക് കഠിനാധ്വാനം എന്നാല്‍ മുമ്പത്തെ പോലെ അല്ല” എന്നാണ് അമല പോള്‍ പറയുന്നത്.

അതേസമയം, വൂട്ട് ആപ്പില്‍ 2022ല്‍ ആരംഭിച്ച സീരിസ് ആണ് രഞ്ജിഷ് ഹി സഹി. അമലയ്‌ക്കൊപ്പം താഹിര്‍ രാജ് ഭാസിന്‍, അമൃത പുരി, സറീന വഹാബ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പുഷ്പ്ദീപ് ഭരദ്വാജ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത