പത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ട് സിനിമയിൽ മാത്രമാണ് ജോഷി എന്നെ ഇങ്ങോട്ട് വിളിച്ചത്: ഷമ്മി തിലകന്‍

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ നടനാണ് ഷമ്മി തിലകൻ. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പനിൽ ഷമ്മി തിലകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഷിയുടെ സിനിമകളിൽ തന്നെ വിളിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ഷമ്മി തിലകൻ.

ജോഷി സാറിന്റെ പത്തിലധികം പടങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആകെ രണ്ട് സിനിമകളിലേക്ക് മാത്രമേ അദ്ദേഹം തന്നെ നേരിട്ട് ഇങ്ങോട്ട് വിളിച്ചിട്ടുള്ളൂ എന്നാണ് ഷമ്മി തിലകൻ പറയുന്നത്.  പ്രജയും പാപ്പനിലും അഭിനയിക്കാനാണ് ജോഷി സാർ തന്നെ ഇങ്ങോട്ട്  വിളിച്ചത്.  ആദ്യം ധ്രുവത്തിലായിരുന്നു അഭിനയിച്ചത്. അതിന് മുമ്പ് കൗരവറിൽ ഡബ്ബ് ചെയ്തിട്ടുണ്ട്, പക്ഷെ അഭിനയിച്ചിട്ടില്ലായിരുന്നു.

ധ്രുവം മുതലിങ്ങോട്ട് എല്ലാത്തിലും അദ്ദേഹം അസിസ്റ്റൻസിനെ കൊണ്ട് അല്ലെങ്കിൽ മാനേജരെ കൊണ്ടോ തന്നെ വിളിപ്പിക്കുകയാണ് ചെയ്യുക. അവനോട് തന്നെ ഒന്ന് വിളിക്കാൻ പറ, എന്നാണ് അവരോട് പറയുക. അങ്ങനെ  താൻ പുള്ളിയെ അദ്ദേഹത്തെ വിളിക്കും. അന്ന് ലാൻഡ് ഫോണിലാണ് വിളിക്കുക. ചേച്ചിയായിരിക്കും ഫോൺ എടുക്കുക, എന്നിട്ട് സാറിന് കൊടുക്കും. ‘എടാ അതേ, ഒരു വേഷമുണ്ട് നീ ഇങ്ങ് പോര്’ എന്ന് തന്നോട് പറയും.

‘എന്ന് പെട്ടിയെടുക്കണം ചേട്ടാ, എത്ര ദിവസമുണ്ട്’ എന്ന് താൻ ചോദിക്കും.  ‘ആ നീ ഒരാഴ്ച പിടിച്ചോ’ എന്ന് പറയും. പിറ്റേന്ന് തന്നെ വണ്ടി കേറും, അവിടെ ചെല്ലും. അങ്ങനെയാണ് ഈ സിനിമകളൊക്കെ നടക്കുന്നത്. ലേലത്തിലേക്കൊക്കെ തലേ ദിവസമാണ്  തന്നെ വിളിക്കുന്നത്. ഒരു മുൻവിധിയോടെയുമായിരിക്കില്ല ജോഷിയേട്ടന്റെ ഒരു പടങ്ങളും  താൻ ചെയ്തിട്ടുള്ളത്, ഈ പാപ്പനൊഴിച്ച്. ജോഷി സാർ തന്നെ ഇങ്ങോട്ട് ഫോണിൽ വിളിച്ച് താൻ ചെയ്ത രണ്ട് പടങ്ങൾ പ്രജയും പാപ്പനുമാണ്.

പ്രജയിൽ തന്നെ ഇങ്ങോട്ട് വിളിച്ച്, നീ അഭിനയിക്കണം, എന്ന് പറയുകയായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ പാപ്പനാണ്. ജോഷിയേട്ടൻ ഇങ്ങനെ പറയുമ്പോഴേക്ക് എനിക്ക് ഭയങ്കര ത്രില്ലാണ്. സിനിമ തുടങ്ങി കഴിഞ്ഞാൽ പുള്ളിയുടെ മനസിൽ, ഈ വേഷം ഇങ്ങനെ വേണം എന്ന ഒരാവശ്യമുണ്ടാകും. ഓരോ കഥാപാത്രത്തിന്റെയും ആകെത്തുക സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ പുള്ളി മനസിൽ കാൽകുലേറ്റ് ചെയ്തിരിക്കും.

എങ്ങനെ ആ സാധനം ഷൂട്ട് ചെയ്‌തെടുക്കണം എന്ന ചിന്തയോടെ  സൈക്കോ ലൈനിലായിരിക്കും അദ്ദേഹം. ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് തന്നെ അന്ന് സിനിമയിലേക്ക് വിളിച്ചതൊക്കെയെന്നും അദ്ദേഹം പറഞ്ഞു ഷമ്മി തിലകൻ പറഞ്ഞു.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ