നയന്‍താരയുടെ സ്‌ക്രീന്‍ സ്‌പേസ് മനസ്സിലാകണമെങ്കില്‍ ഉള്‍ക്കണ്ണ് കൊണ്ട് കാണണം: അല്‍ഫോന്‍സ് പുത്രന്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗേള്‍ഡ്’ സിനിമ പ്രേക്ഷകരെ നിരാശയിലാക്കിയിരുന്നു. ചിത്രത്തില്‍ നയന്‍താരയ്ക്ക് സ്പെയ്‌സ് ഇല്ല എന്ന പ്രേക്ഷകരുടെ പരാതിയോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഇപ്പോള്‍. സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഗോള്‍ഡ് സിനിമയില്‍ നയന്‍താരയുടെ റോള്‍ കുറവാണ് എന്ന് കുറച്ചു പേര്‍ക്ക് പരാതിയുണ്ട്. സ്‌ക്രീന്‍ സ്‌പേസ് വച്ചാണെങ്കില്‍ നിങ്ങള്‍ പറഞ്ഞത് എങ്കില്‍ ക്ഷമിക്കണം. താന്‍ സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്. തന്റെ സിനിമ സ്‌പെഷല്‍ താങ്ക്സില്‍ തുടങ്ങി ലാസ്റ്റ് ഫ്രെയിം വരെ ഉണ്ടാവും.

അതുകൊണ്ട് തന്റെ കാഴ്ച്ചപ്പാട് നിങ്ങള്‍ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണും കൊണ്ടല്ല ഉള്‍ക്കണ്ണും കൊണ്ടു നോക്കണേ. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര = സുമംഗലി ഉണ്ണികൃഷ്ണന്‍. ആദ്യ സീനില്‍ തന്നെ ഉണ്ണികൃഷ്ണന്‍ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏര്‍പ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പില്‍ കാണുന്നത്.

അവസാനം ഒരു ഈഗോയില്‍ ഫോണില്‍ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടില്‍ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത്. 200 കോടിയല്ല, ഒരു പക്ഷേ ഇരുപതിനായിരം കോടി ഉണ്ടാക്കാന്‍ തന്റെ സ്വന്തം മകള്‍ക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണന്‍ എന്ന പഴയ തന്തയ്ക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം.

അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണന്‍ കണ്ണടച്ചപ്പോള്‍ കിട്ടിയത് തന്റെ സ്വന്തം മകളെ ”കാണാന്‍” ഉള്ള തിരിച്ചു അറിവാണ്. സുമംഗലി സ്വന്തം അമ്മയ്ക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകന്‍ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്.

ഇനി പ്രേമത്തില്‍ ജോര്‍ജ് സെലിന്‍ എന്ന ക്യാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണില്‍ കഴിക്കുന്ന സ്ലോ മോഷന്‍ ഷോട്ടും എല്ലാം ഗോള്‍ഡിലും ഉണ്ട്. സ്പൂണും കേക്കും അവിടെ തന്നെ ഉണ്ട്. നിങ്ങള്‍ എടുത്തു കഴിച്ചോ . നിങ്ങളും വളര്‍ന്നില്ലേ. ഞാന്‍ അതുകൊണ്ട് സ്പൂണ്‍ ഫീഡിങ് ഒഴിവാക്കി.

കുറച്ചു ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റര്‍വ്യൂസും കൊടുക്കാത്തത്. എത്ര ആക്ടേഴ്‌സ് വന്നാലും കാര്യമില്ല അല്‍ഫോന്‍സ് പുത്രന്‍ വന്നാല്‍ മാത്രമേ പ്രമോഷന്‍ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനല്‍ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല എന്നാണ് അല്‍ഫോണ്‍ പുത്രന്‍ പറയുന്നത്.

May be an image of text

Latest Stories

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍