ആ തിരിച്ചറിവ് വേദനിപ്പിച്ചു.. ദേശീയ പുരസ്‌കാരം നേടണമെന്ന വാശി കൂട്ടി: അല്ലു അര്‍ജുന്‍

താന്‍ ദേശീയ അവാര്‍ഡ് നേടാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് അല്ലു അര്‍ജുന്‍. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റില്‍ തെലുങ്കില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാര്‍ഥ്യം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ആ തിരിച്ചറിവാണ് പുരസ്‌കാരം നേടാനായി തന്നെ പ്രേരിപ്പിച്ചത് എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ അണ്‍സ്റ്റപ്പബിള്‍ എന്ന ഷോയിലാണ് അല്ലു അര്‍ജുന്‍ സംസാരിച്ചത്. ”മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പട്ടിക ഞാന്‍ പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടനും ഇതുവരെ ആ പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് മനസിലായി. അത് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു, അത് ഞാന്‍ നേടിയെടുത്തു” എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 2021 ഡിസംബര്‍ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. ചിത്രം വന്‍ വിജയം നേടിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

ഡിസംബര്‍ ആറിനാണ് ചിത്രം റിലീസിനെത്തുക. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഫഹദിന്റെ കഥാപാത്രം ഭന്‍വന്‍ സിങ് ഷെഖാവത്തുമായുള്ള പുഷ്പയുടെ ഏറ്റുമുട്ടലാകും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ