മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറയ്ക്കുന്നുണ്ടോ എന്നു സംശയം; മോഹന്‍ലാലിന് ആലപ്പി അഷ്‌റഫിന്റെ കത്ത്

രാജ്യത്തെ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഈ വിഷയത്തില്‍ മോഹന്‍ലാലിന് തുറന്ന കത്തെഴുതിയാണ് തന്റെ നിലപാട് വെളിപ്പെടുത്തിയത്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം;

പ്രിയ മോഹന്‍ലാലിന് ഒരു തുറന്ന കത്ത്..

പ്രിയ മോഹന്‍ലാല്‍ ..

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോള്‍ നേരിടുന്ന നിര്‍ണായക നിമിഷങ്ങളില്‍ ….സ്‌നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,

” ബഹുസ്വരതയുടെ വക്താവാകാന്‍ ഇനിയും വൈകരുതേ ലാലേ….”

പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസൃതവും കാലോചിതവുമായിരിക്കണം. തുറന്നു പറയുമ്പോള്‍ നീരസമരുത്… മോഹന്‍ലാല്‍ എന്ന സൂര്യകിരണത്തെ ചില കാര്‍മേഘങ്ങള്‍ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹന്‍ലാല്‍ എന്ന മനുഷ്യ സ്‌നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയാനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..

ബഹുഭൂരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയില്‍ നമ്മെ നയിക്കാന്‍, അനീതിക്കെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ ഞങ്ങളുടെ സ്വന്തം മോഹന്‍ലാല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നു ഞങ്ങള്‍ ആശിച്ചുപോകുന്നു..

അങ്ങു ഇതിന് മുന്‍പ് പല പല പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗുകള്‍ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോള്‍ ഈ അവസരത്തില്‍ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും ക്രിസ്ത്യാനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലയ്ക്ക് അങ്ങേയ്ക്കില്ലേ..?

ലാലേ..വൈകിയെത്തുന്ന നീതി ആര്‍ക്കാണ് ഗുണം ചെയ്യുക..? എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. മത സ്വതന്ത്ര്യവും മതസൗഹാര്‍ദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോള്‍ , ലോകജനതയുടെ മുന്‍പില്‍ നാണംകെട്ടു നില്‍ക്കുകയാണ്, ഇപ്പോള്‍ തിരുത്തിയില്ലങ്കില്‍ ഒരു പക്ഷേ ഇതൊരു ജനതയെ വലിയ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികള്‍ക്കിടയില്‍ ഒരു തിരുത്തല്‍ ശക്തിയായ മോഹന്‍ലാല്‍ , അങ്ങയോട് സ്‌നേഹപൂര്‍വം ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ… ഈ അധര്‍മ്മത്തിനും, അനീതികള്‍ക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാന്‍ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിര്‍ത്തട്ടെ…

സ്‌നേഹപൂര്‍വം അങ്ങയുടെ സ്വന്തം, ആലപ്പി അഷറഫ്.

Latest Stories

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്