നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

നടി ഹണി റോസിനെ പിന്തുണച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഹണി റോസ് നഗ്നത പ്രദര്‍ശിപ്പിച്ചിട്ട് ഇതുവരെ ഉദ്ഘാടനത്തിന് പോയിട്ടില്ല. അവരുടെ അംഗലാവണ്യമാണ് ഞരമ്പന്‍മാരുടെ പ്രധാന പ്രശ്‌നം. നടി സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് നടിയെ കാണാനായി തടിച്ചു കൂടിയത്. അവരുടെ ഭംഗി കാണാനാണ് അവര്‍ പോയത്. അവരുടെ വസ്ത്രധാരണം മോശമാണെന്ന് ഒരു സദാചാരവാദികളും പറയുന്നത് കേട്ടില്ല. മലയാളത്തിലെ സൂപ്പര്‍ നടി വന്നാലും ആയിരം പേര് പോലും എത്തില്ല. ഇത്തരത്തില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ കൃത്യസമയത്ത് പ്രതികരിച്ചെങ്കില്‍ പ്രശ്‌നം രൂക്ഷമാകും എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:

പണ്ടൊക്കെ വസ്ത്രധാരണം സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. പുതുതലമുറയ്ക്ക് വസ്ത്രം ഇന്ന് സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ഏത് വേഷം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. പാശ്ചാത്യ സംസ്‌കാരം നമ്മുടെ വസ്ത്രത്തെയും ഭക്ഷണത്തെയും ഭാഷയെയും കയ്യടക്കിയിരിക്കുകയാണ്. പണ്ടൊക്കെ കീറിയ വസ്ത്രങ്ങള്‍ തുന്നിച്ചേര്‍ത്ത് ഉപയോഗിക്കുമായിരുന്നു. ഇന്ന് തുന്നിയ വസ്ത്രങ്ങള്‍ ഫാഷന്റെ പേരില്‍ കീറി ഉപയോഗിക്കുന്നു.ഒരു പ്രമുഖ നടന്റെ നാല് പെണ്‍മക്കള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ച് വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ആ പോസ്റ്റുകള്‍ക്ക് വന്ന കമന്റുകള്‍ ഞാന്‍ വായിക്കുകയുണ്ടായി. അമ്മയെക്കൂടി ഇത്തരത്തിലുളള വസ്ത്രങ്ങള്‍ ധരിപ്പിച്ചൂടായിരുന്നോയെന്നായിരുന്നു ചില വിവരദോഷികള്‍ ചോദിച്ചത്.

ഒരു പക്ഷെ ആ കൂടുംബം ഇതുപോലുളള കമന്റുകളെ അവഗണിച്ച് കാണും. ഇത്തരം വിട്ടുവീഴ്ചകളാണ് ഞരമ്പുരോഗികള്‍ക്ക് വളമായത്. ചില മാളുകളില്‍ യുവതികളും സ്ത്രീകളും ധരിച്ചെത്തുന്ന വസ്ത്രങ്ങള്‍ കണ്ട് ഞാന്‍ അതിശയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഹണി റോസിന്റെ വസ്ത്രധാരണം ശരിയല്ലെന്ന് ചിലര്‍ മുറവിളി കൂട്ടുന്നത്. നടി നഗ്‌നത പ്രദര്‍ശിപ്പിച്ച് ഉദ്ഘാടനത്തിന് പോയത് ഞാന്‍ കണ്ടിട്ടില്ല. കുറച്ച് കാലം മുന്‍പ് തൊപ്പി എന്നൊരു യൂട്യൂബര്‍ കാണിച്ച കോപ്രായങ്ങളൊന്നും നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ഭക്ഷണത്തെ ബഹുമാനിച്ച് കഴിക്കണമെന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ തൊപ്പി എന്താണ് ചെയ്തത്.

ഭക്ഷണം അടിവസ്ത്രത്തില്‍ ഇട്ടതിനുശേഷം കഴിക്കുന്നു. കുറേഭക്ഷണം നിലത്തിട്ട് ചവിട്ടി മെതിക്കുന്നു. കൂടാതെ അറപ്പുളവാക്കുന്ന അശ്ലീല ആംഗ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണിക്കുന്നു. അങ്ങനെയുളളവനെയും സെലിബ്രിറ്റി എന്ന വിശേഷണം നല്‍കി ഉദ്ഘാടനങ്ങളില്‍ വിളിക്കുന്നു. ലക്ഷകണക്കിനാളുകളാണ് അയാളുടെ ആരാധകര്‍. ഇതൊക്കെ അവരുടെ സ്വാതന്ത്ര്യമല്ലേ ഈ നാറ്റക്കേസുകളെയും പുതുതലമുറയുടെ മാറ്റമായി നാം കാണേണ്ടതുണ്ടോ? ഹണി റോസിന്റെ ഭാഗത്ത് നിന്ന് അശ്ലീല ആംഗ്യമോ സംസാരമോ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല.

അവരുടെ അംഗലാവണ്യവും നിതംബവുമാണ് ഞരമ്പന്‍മാരുടെ പ്രധാന പ്രശ്‌നം. ഹണി റോസിനെ കുറ്റം പറയുന്നവര്‍ പുതുതലമുറയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. അല്‍പവസ്ത്രധാരികളായി നടക്കാനാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം. അവര്‍ നഗ്‌നത മറയ്ക്കുന്നുമുണ്ട്. അല്‍പവസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു, തുണിയും ലാഭം കാറ്റും കയറുമെന്ന്. അതാണ് അവര്‍ക്ക് ഇഷ്ടമെങ്കില്‍ അവര്‍ നന്നായി കാറ്റുകൊളളട്ടെ. അതിന് അവരുടെ കുടുംബക്കാരെയും അച്ഛനെയും അമ്മയെയും അധിക്ഷേപിക്കേണ്ട കാര്യമുണ്ടോ?

നടിയായ സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോള്‍ ലക്ഷകണക്കിനാളുകളാണ് അവരെ കാണാനായി തടിച്ചുകൂടിയത്. അവിടെ ആളുകള്‍ എത്തിയത് സണ്ണി ലിയോണിയുടെ പ്രസംഗം കേള്‍ക്കാന്‍ അല്ലല്ലോ. അവര്‍ സിനിമകളിലൂടെ പ്രദര്‍ശിപ്പിച്ച മാതഗഭംഗി നേരില്‍ കണ്ട് ആസ്വദിക്കാനാണ്. അവരുടെ വസ്ത്രധാരണം മോശമാണെന്ന് ഒരു സദാചാരവാദികളും പറയുന്നത് കേട്ടില്ല. അവര്‍ക്കുപകരം മലയാളത്തിലെ ഏതെങ്കിലും ലേഡി സൂപ്പര്‍സ്റ്റാറായിരുന്നെങ്കില്‍ ആയിരം പേരെങ്കിലും തികച്ച് എത്തുമായിരുന്നോ ഇത്തരത്തില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ കൃത്യസമയത്ത് പ്രതികരിച്ചെങ്കില്‍ പ്രശ്‌നം രൂക്ഷമാകും. അതുകൊണ്ട് പ്രതികരിക്കേണ്ട സ്ഥലത്ത് കൃത്യമായി പ്രതികരിക്കുക.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ