ഇന്ത്യന്‍ പ്രസിഡന്റ് ആരെന്ന് ചോദ്യം, തന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് അറിയാമോ എന്ന് ആലിയയുടെ മറുചോദ്യം: വിവാദം

ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നടി ആലിയ ഭട്ട് . ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് തന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് അറിയാമോ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. മിഡ്ഡേ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശങ്ങള്‍.

രാഷ്ട്രപതി ആരാണെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അതൊക്കെ മാറിയെന്നും മാഡം പ്രസിഡന്റാണ് ഇന്ത്യയുടെ പ്രസിഡന്റ് എന്നുമായിരുന്നു ആലിയയുടെ മറുപടി. എന്തിനാണ് ഇതെല്ലാം അറിയുന്നതെന്നും തന്റെ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് അറിയാമോയെന്നും ആയിരുന്നു ആലിയ തിരിച്ചു ചോദിച്ചത്.

പ്രൊഡക്ഷന്‍ ഡിസൈനറിനെയും ഇന്ത്യന്‍ പ്രസിഡന്റിനെയുമാണോ താരതമ്യം ചെയ്യുന്നതെന്നായിരുന്നുവെന്ന് അവതാരകന്‍ ചോദിച്ചു. അവതാരകന്റെ ഈ ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ടായിരുന്നു ആലിയക്ക്. ”

താങ്കള്‍ എന്റെ സിനിമ കണ്ടില്ലേ. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് നോക്കാഞ്ഞതെന്താണ്? ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അറിഞ്ഞിരിക്കണം. എന്നാല്‍, നിങ്ങള്‍ കണ്ട എന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനറെ അറിയില്ലേ” ആലിയ ഭട്ട് ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ