അച്ചനാകാന്‍ സെമിനാരിയില്‍ പോയതാണ്, പക്ഷേ ആ മൂന്നുകാരണങ്ങള്‍ കൊണ്ട് വേണ്ടെന്ന് വെച്ചു: അലന്‍സിയര്‍

അച്ചന്‍ ആകാന്‍ വേണ്ടി സെമിനാരിയില്‍ പോയ കഥ പങ്കുവെച്ച് അലന്‍സിയര്‍. സ്വന്തം നിര്‍ബന്ധത്തില്‍ പള്ളിയിലച്ചനാകാന്‍ പോയ നടന്‍ ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്ന് ചാടുകയായിരുന്നു.
ഇപ്പോഴിതാ, ക്യാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കഥ പങ്കുവെച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

‘അച്ചനാകണമെന്ന് ആഗ്രഹം അതോടെ ഞാന്‍ സെമിനാരിയില്‍ പോയി. ഒരു വര്‍ഷം പോയി. അച്ഛന്‍ സെമിനാരിയില്‍ പോയിട്ട് ലോഹ ഇടനായപ്പോള്‍ അമ്മയെ പ്രേമിച്ച് കെട്ടിയ ആളാണ്. അതുകൊണ്ട് അച്ഛന് താല്പര്യമില്ലായിരുന്നു. എന്റെ ആഗ്രഹത്തില്‍ പോയതാണ്. അമ്മുമ്മ സപ്പോര്‍ട്ട് ആണ്. അങ്ങനെ ഞാന്‍ പോയി. അവിടെ മുണ്ടും ഷര്‍ട്ടുമാണ് വേഷം,’

‘ഇത് ഇട്ട് സ്‌കൂളില്‍ പോകണം. ക്ലാസിലെ ഒരു വികൃതി പയ്യന്‍ ബെഞ്ചില്‍ മഷി കുടഞ്ഞിട്ട് മുണ്ട് വൃത്തികേടാകും. മടക്കി കുത്താന്‍ പോലും പറ്റില്ല. പിന്നെ പ്രാര്‍ത്ഥന ഇംഗ്ലീഷില്‍ ചൊല്ലണം. അതും എനിക്ക് വശമാകുന്നില്ല,’

‘സ്പൂണ്‍ കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത് അതും സ്പൂണ്‍ പാത്രത്തില്‍ തട്ടി ശബ്ദം കേള്‍ക്കാന്‍ പാടില്ല. ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഞാന്‍ പള്ളീലച്ചന്‍ ആകണ്ടെന്ന് തീരുമാനിച്ചു. മാതാവിനോട് പ്രാര്‍ത്ഥിച്ച്. അവിടെന്ന് ഞാന്‍ മതില്‍ ചാടി. അച്ചനായാലും അഭിനയം തന്നെയാണ്. എല്ലാ കുപ്പായത്തിനുള്ളിലും അഭിനേതാവുണ്ട്,’ അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്