അക്ഷയ് കുമാര്‍ നായകനാകുന്ന കോമിക് ത്രില്ലര്‍; അടുത്ത ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് പ്രിയദര്‍ശന്‍

അക്ഷയ് കുമാറിനെ നായകനാക്കി കോമിക് ത്രില്ലര്‍ ചിത്രം ഒരുക്കുമെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഡിസംബറില്‍ ആരംഭിക്കാന്‍ പ്ലാന്‍ ഇട്ടിരുന്ന ചിത്രം ഇനി അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. അക്ഷയ്‌യുടെ ബ്ലോക്ബസ്റ്റര്‍ കോമഡികളായ ഹേര ഫേരി, ഗരം മസാല, ദേ ദനാ ദന്‍, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്.

കോമഡി ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇത്തവണ അക്ഷയ്‌ക്കൊപ്പം ഒരു സീരിയസ് ചിത്രം ഒരുക്കനാണ് പ്ലാന്‍ എന്നാണ് പ്രിയദര്‍ശന്‍ മുംബൈ മിററിനോട് പറയുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ അക്ഷയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഏറ്റവും സുഖം, കാരണം അദ്ദേഹം എന്നോട് എന്താണ് താങ്കള്‍ ചെയ്യുന്നതെന്ന് ചോദിക്കില്ല.

താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയണ്ട. താന്‍ എന്ത് ചെയ്താലും അത് നല്ലതാകും എന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ പിടിഐയോട് വ്യക്തമാക്കിയിരുന്നു. ഹംഗാമ 2 എന്ന ചിത്രമാണ് പ്രിയദര്‍ശന്റെതായി ഒരുങ്ങുന്ന മറ്റൊരു ബോളിവുഡ് ചിത്രം.

അക്ഷയ്‌യുട ഹേര ഫേരി ചിത്രത്തിന്റെ ആദ്യ ഭാഗം ഒരുക്കിയത് പ്രിയദര്‍ശന്‍ ആണ്. എന്നാല്‍ രണ്ടാം ഭാഗം ഒരുക്കിയത് സംവിധായകന്‍ നീരജ് വോറ ആണ്. ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. മൂന്നാം ഭാഗം ഒരുക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍