രണ്ടെണ്ണം അടിച്ചാൽ ഞാൻ ബാഹുബലിയാണെന്ന് സ്വയം തോന്നും: അജു വർഗീസ്

ജയസൂര്യ നായകനായി എത്തിയ ‘വെള്ളം’ എന്ന സിനിമ കണ്ടതിന് ശേഷമാണ് താൻ മദ്യപാനം നിർത്തിയതെന്ന് തുറന്നുപറഞ്ഞ് അജു വർഗീസ്. കുഞ്ഞിരാമയണം സിനിമയുടെ ചിത്രീകരണ സമയത്ത് എല്ലാവരും കൂടിയിരുന്ന് വെള്ളമടിക്കുമായിരുന്നുവെന്നും, മദ്യപിച്ച് കഴിഞ്ഞാൽ താൻ ബാഹുബലിയാണെന്ന് തനിക്ക് തോന്നുമായിരുന്നുവെന്നും അജു വർഗീസ് പറയുന്നു.

“കുഞ്ഞിരാമായാണം സിനിമയുടെ സമയത്ത് ഷൂട്ടിങ്ങ് കഴിഞ്ഞാൽ പിന്നെ എല്ലാവരും സന്തോഷത്തോടെയാണ് ഇരിക്കുക. കാരണം വളരെ നല്ല സിനിമയാണ് അത്. നല്ല സിനിമയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നമ്മുക്ക് അറിയുന്ന കാര്യമാണ്. പിന്നെ അതിൽ എല്ലാവരും സുഹൃത്തുക്കളാണ്. കൂടെ വിനീതുമുണ്ട്. പക്ഷെ വിനീത് വെള്ളമടിക്കാനൊന്നും നിൽക്കില്ല. അവൻ ഉറക്കം വരുന്നുവെന്ന് പറഞ്ഞൊക്കെ മാറി നിൽക്കും. ഹരീഷേട്ടനും ബിജുക്കുട്ടൻ ചേട്ടനും ഉൾപ്പെടെയുള്ള ബാക്കി എല്ലാവരും അവിടെ ഉണ്ടാകും.

ആ അവസരത്തിലാകാം ഞാൻ വെള്ളമടിക്കുന്നത് ധ്യാൻ കാണുന്നത്. ഉള്ളിൽ രണ്ടെണ്ണം ചെന്നാൽ എനിക്ക് ഞാൻ പ്രഭാസാണെന്ന് തോന്നും. എനിക്ക് നല്ല ശക്തിയുണ്ടെന്നും തോന്നും. ബാഹുബലി കണ്ടതിന് ശേഷമാണ് എനിക്ക് ബാഹുബലിയുടെ ശക്തിയാണെന്ന് തോന്നി തുടങ്ങിയത്. അങ്ങനെയുള്ള തോന്നല് മാത്രമാണ് ഉള്ളത്.

വെള്ളം എന്ന സിനിമ കാണുന്നത് വരെയായിരുന്നു ഇത്. ആ സിനിമ കണ്ടതോടെ വലിയ ഒരു തിരിച്ചറിവ് ഉണ്ടായി. കൊവിഡിന്റെ സമയത്താണ് ആ സിനിമ പുറത്തിറങ്ങിയത്. അത് തന്നെയായിരുന്നു ഞാൻ വെള്ളമടി കട്ട് ഓഫ് ചെയ്യാൻ കാരണമായത്.

ഇപ്പോൾ കള്ളുകുടിയില്ല. രണ്ട് വർഷത്തിന് മുകളിലായി വെള്ളമടി നിർത്തി. ആർക്കും വാക്ക് കൊടുത്തതിന്റെ പേരിലായിരുന്നില്ല, ആ സിനിമയുടെ ഇമ്പാക്റ്റിലായിരുന്നു നിർത്തിയത്.” എന്നാണ് ഫ്ലവേഴ്സ് കോമഡി ഷോയിൽ അജു വർഗീസ് പറഞ്ഞത്.

അതേസമയം മുരളി കുന്നുംപുറത്ത് എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പ്രജേഷ് സെൻ വെള്ളം എന്ന ചിത്രമൊരുക്കിയത്. ജയസൂര്യയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രം പുരസ്കാരം നേടികൊടുത്ത ചിത്രം കൂടിയാണ് വെള്ളം.

Latest Stories

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല