മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായി അജു വര്‍ഗ്ഗീസും

അജു വര്‍ഗ്ഗീസ് അതിഥി താരമായെത്തുന്ന ജയസൂര്യ ചിത്രം ആട് ടു പ്രൊമോഷന്‍ ചെയ്തതിന് താരത്തിനെതിരെ സൈബര്‍ ആക്രമണം. ചിത്രത്തിന്റെ റിലീസിന് മുമ്പും ശേഷവും അജു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചിത്രത്തതിന് തിയ്യറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണത്തെ കുറിച്ചും സീറ്റ് കിട്ടാതെ നിലത്തിരുന്ന് കാണേണ്ടി വന്നയാളുടെ പോസ്റ്റും അജു ഷെയര്‍ ചെയ്തിരുന്നു. ഫെസ്റ്റിവല്‍ വിന്നര്‍ എന്ന ക്യാപ്ഷനോട് കൂടിയായിരുന്ന അജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്, സോഷ്യല്‍ മീഡിയയിലെ മമ്മൂട്ടി ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.

മാസ്റ്റര്‍ പീസ് പ്രോമോട്ട് ചെയ്യാതെ ആട് പ്രോമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനെതിരെ അജു തന്നെ ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു.

“ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ !” എന്നായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ മാസ്റ്റര്‍ പീസിനായും അജു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

https://www.facebook.com/AjuVargheseOfficial/posts/1592005377553859

നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയറിക്കുകയും പ്രൊമോട്ട് ചെയ്തതിനും അജുവിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. പണം വാങ്ങിയാണ് അജു ഒപ്പം പ്രൊമോട്ട് ചെയ്തതെന്ന ആരോപണവുമായായിരുന്നു മമ്മൂട്ടി ആരാധകര്‍ അജുവിനെതിരെ രംഗത്തെത്തിയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍