അസിസ്റ്റന്റ് ഡയറക്ടര്‍ ആകണമെന്ന് തോന്നിയാല്‍ ധ്യാനിനൊപ്പം കൂടും, വിനീതിനൊപ്പം പോവില്ല; കാരണം പറഞ്ഞ് അജു വര്‍ഗീസ്

എന്നെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ ആകണമെന്ന് തോന്നിയാല്‍ ധ്യാന്‍ ശ്രീനിവാസിനെ തിരഞ്ഞെടുക്കുമെന്ന് നടന്‍ അജു വര്‍ഗീസ്. വിനീത് ശ്രീനിവാസനൊപ്പം പോയാല്‍ ഭയങ്കരമായി പണിയെടുക്കേണ്ടി വരും എന്നാണ് അജു പറയുന്നത്. ധ്യാനും വിനീതും തന്റെ സുഹൃത്തുക്കളാണ്.

എന്നാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുക ധ്യാനുമായാണെന്ന് താരം പറയുന്നു. സ്പൊണ്ടേനിയസ് ഹ്യൂമറിന്റെ കാര്യം നോക്കുകയാണെങ്കില്‍ അവിടെ ധ്യാന്‍ തന്നെയാണ് മുന്നില്‍. ധ്യാന്‍ തിരക്കഥ മുഴുവന്‍ തയ്യാറാക്കി കഴിഞ്ഞാലും സ്പോട്ടില്‍ എന്തെങ്കിലും കാര്യങ്ങളൊക്കെ വന്നു കഴിഞ്ഞാല്‍ ഡയലോഗൊക്കെ ചെറുതായി മാറ്റും.

എന്നാല്‍ വിനീത് എഴുതി വച്ചിരിക്കുന്നതില്‍ നിന്ന് ഒരക്ഷരം മാറ്റാറില്ല. അദ്ദേഹത്തിന്റെ ഒരു പ്രീ പ്ലാനിംഗ് വേറെയാണ്. വിനീത് ഒരുമിച്ച് പഠിച്ചതാണ്. അന്ന് കുഴപ്പമില്ലായിരുന്നു. എന്നാല്‍ സിനിമ സംവിധാനം ചെയ്തു കഴിഞ്ഞതോടെ അദ്ദേഹം നമ്മുടെ മനസില്‍ ഒരു ഗുരുസ്ഥാനീയന്‍ കൂടിയായി എന്ന് ഒരു അഭിമുഖത്തില്‍ പറയുന്നു.

അതിനാല്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന് പറയാന്‍ പറ്റില്ല. എന്നാലും ചില ദിവസം താന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകും. പിന്നെ പുള്ളി പിറ്റേ ദിവസം നമ്മളെ ഉപദേശിക്കാന്‍ തുടങ്ങും. താന്‍ പറയും പുള്ളി ഉപദേശിക്കും. പിന്നെയും താന്‍ പറയും പുള്ളി ഉപദേശിക്കും. ഇത് തുടര്‍ന്നതോടെ താന്‍ പറച്ചില്‍ നിര്‍ത്തിയെന്ന് അജു പറയുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'