തല മൊട്ടയടിച്ച് അജിത്, ലുക്ക് തന്നെ മാറിയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ!

പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത്. താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലാകുന്നത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോൾ അജിത്. അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ സംവിധായകനായ അദിക് രവിചന്ദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൃഷ, അർജുൻ ദാസ്, സുനിൽ, പ്രഭു, പ്രസന്ന, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാരിയർ, ജാക്കി ഷ്റോഫ്, ഷൈൻ ടോം ചാക്കോ, ടിന്നു ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്.
പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി ഇത് മാറി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്