ഉദയകൃഷ്ണ ഇന്‍ഡസ്ട്രി ഹിറ്റുകളുടെ മീറ്റര്‍ അറിയുന്ന ആള്‍, തിരിച്ചുവരും; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അജയ് വാസുദേവ്

ഉദയകൃഷ്ണയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ അജയ് വാസുദേവ്. സിനിമ ഒരു ടീം വര്‍ക്ക് ആണ്. താരങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പറഞ്ഞതിന് ശേഷമാണ് തിരക്കഥ അന്തിമമാക്കുക. വ്യക്തിപരമായി ആക്രമിക്കുന്നത് വേദനയുണ്ടാക്കുമെന്നും ഇന്‍ഡസ്ട്രി ഹിറ്റുകളുടെ മീറ്റര്‍ അറിയുന്ന ഉദയകൃഷ്ണ തിരിച്ചുവരുമെന്നും അജയ് വാസുദേവ് പറഞ്ഞു.

‘ഉദയകൃഷ്ണ ഒരു സ്റ്റോറി റെഡിയാക്കി കഴിഞ്ഞാല്‍, അത് ആര്‍ട്ടിസ്റ്റുകളുമായി സംസാരിച്ച് അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില സിനിമകളില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിപ്പോകാം, ചിലത് വലിയ വിജയമാകും. തുടര്‍ച്ചയായി ഹിറ്റ് കൊടുക്കാന്‍ പറ്റില്ലല്ലോ.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ റിവ്യൂകളിലും മറ്റും വരുമ്പോള്‍, ചില വീഡിയോകള്‍ നമ്മള്‍ അയച്ച് കൊടുത്താല്‍ ഇതെനിക്ക് കിട്ടി എന്നാണ് അദ്ദേഹം പറയാറുള്ളത്. എനിക്ക് തോന്നിയിട്ടുള്ളത് വ്യക്തിയെ ആക്രമിക്കുമ്പോള്‍ ഉറപ്പായും വിഷമം കാണും എന്നാണ്, നമ്മളോട് തുറന്ന് പറഞ്ഞില്ലെങ്കില്‍ കൂടി.

എത്രയോ വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നയാളാണ് ഉദയകൃഷ്ണ. ഇനിയും വലിയ വലിയ സിനിമകള്‍ ആണ് അദ്ദേഹം ചെയ്യാന്‍ പോകുന്നത്. ’20-20’ കഴിഞ്ഞ് ‘പട്ടണത്തില്‍ ഭൂതം’ ആണ് ചെയ്തത്. അത് പരാജയപ്പെട്ടു. അതുകഴിഞ്ഞ് വീണ്ടും ഒരു സിനിമയിലുടെ അദ്ദേഹം വരും. ആളുകള്‍ക്ക് കാണുമ്പോള്‍ എന്തൊക്കെയാണ് വേണ്ടത് എന്ന മീറ്റര്‍ കൃത്യമായി അദ്ദേഹത്തിനറിയാം. ചില സമയം അത് വിചാരിക്കുന്ന രീതിയില്‍ വര്‍ക്ക് ആകുന്നില്ല,’ പോപ്പര്‍ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ