മോഹന്‍ലാലിന്റെ ദൃശ്യം 2 അല്ല ഹിന്ദിയിലേത്; വെളിപ്പെടുത്തലുമായി അജയ് ദേവ്ഗണ്‍

മോഹന്‍ലാലിന്റെ ദൃശ്യം 2 അല്ല ഹിന്ദിയിലേതെന്ന് നായകന്‍ അജയ് ദേവ്ഗണ്‍. ഗോവയില്‍ നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് അദ്ദേഹം ഈ സിനിമയുടെ പുതുമയെക്കുറിച്ച് മനസ്സുതുറന്നത്.

”ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഈ പതിപ്പിലുണ്ട്. ഒരുപാട് മാറ്റങ്ങള്‍ വരുത്തി. മലയാളം പതിപ്പില്‍ കമലേഷ് സാവന്ത് അവതരിപ്പിക്കുന്ന ഗൈതോണ്ടെയുടെ കഥാപാത്രത്തെ കാണാന്‍ പറ്റില്ല (മലയാളത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍), ഒപ്പം അക്ഷയുടെ കഥാപാത്രവും നിങ്ങള്‍ കാണില്ല.

അതിനാല്‍, ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ സംവിധായകന്‍ പറഞ്ഞപോലെ സിനിമയുടെ സത്ത ചോരാതെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. – അജയ് ദേവഗണ്‍ പ്രതികരിച്ചു.

ദൃശ്യം 2 മലയാളം, തെലുങ്ക് പതിപ്പുകള്‍ ഇറങ്ങി കഴിഞ്ഞു. അതിനാല്‍ അതില്‍ ഉള്‍പ്പെടാത്ത നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു തിരക്കഥ ഉണ്ടാക്കിയെടുക്കാന്‍ തന്നെ മാസങ്ങളോളം ചെലവഴിച്ചതായി സംവിധായകന്‍ അഭിഷേക് പഥക് പറഞ്ഞു.

നിഷികാന്ത് കാമത്താണ് 2015ലെ ദൃശ്യം സംവിധാനം ചെയ്തത്. ദൃശ്യം 2ല്‍ അജയ് ദേവ്ഗണിനെ കൂടാതെ തബു, ഇഷിത ദത്ത, അക്ഷയ് ഖന്ന, രജത് കപൂര്‍, ശ്രിയ ശരണ്‍ എന്നിവരും ഇതില്‍ അഭിനയിക്കുന്നു. നവംബര്‍ 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

തിങ്കളാഴ്ച ചിത്രത്തിന്റെ ട്രെയ്ലര്‍ പനാജിയില്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവര്‍ അഭിനയിച്ച ദൃശ്യം 2 ന്റെ മലയാളം പതിപ്പ് 2021 ഫെബ്രുവരിയില്‍ ഒടിടി പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013 ലെ അവരുടെ ചിത്രത്തിന്റെ തുടര്‍ച്ചയാണിത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി