'ആദ്യം നോ പറഞ്ഞു, എന്നാല്‍ അക്കാര്യത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തയ്യാറായി'; സൈക്കോ വില്ലനായതിനെ കുറിച്ച് അജ്മല്‍ അമീര്‍

നെട്രികണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് നടന്‍ അജ്മല്‍ അമീര്‍. സംവിധായകന്റെയും പ്രൊഡ്യൂസറുടെയും ഇടപെടലുകള്‍ ഏത് തരത്തിലാണ് സിനിമയില്‍ ഉണ്ടായതെന്ന് പറയുകയാണ് അജ്മല്‍ അമീര്‍. ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അജ്മല്‍ സംസാരിച്ചത്.

മിലിന്ദ് റാവു കഥ പറഞ്ഞപ്പോള്‍ ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് സിനിമയുടെ ടീമിനെ കുറിച്ച് അറിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തയ്യാറാവുക ആയിരുന്നുവെന്നാണ് അജ്മല്‍ പറയുന്നത്. നെട്രികണ്ണില്‍ സൈക്കോ വില്ലന്‍ കഥാപാത്രമായാണ് അജ്മല്‍ വേഷമിട്ടത്.

സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. മിലിന്ദ് റാവു സംവിധാനവും വിഘ്നേഷ് ശിവന്‍ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം തനിക്ക് വലിയ അനുഭവമായിരുന്നുവെന്നും അജ്മല്‍ പറയുന്നു.

ഫിലിം മേക്കിംഗില്‍ തന്റേതായ ഒരു ക്ലാസ് ഉണ്ട് മിലിന്ദിന്. വിഘ്നേഷ് ശിവനാണെങ്കില്‍ എല്ലാം നിരീക്ഷിച്ച് കൊണ്ടിരിക്കും. എന്നിട്ട് സീനുകളില്‍ മാസ് എലമെന്റ്സ് ചേര്‍ക്കും. ഈ ക്ലാസും മാസും ചേരുന്നത് സിനിമയ്ക്ക് ഗുണകരമാവും. കുറേയധികം സീനുകള്‍ അത്തരത്തില്‍ മികച്ചതായിട്ടുണ്ട് എന്നും അജ്മല്‍ പറഞ്ഞു.

Latest Stories

ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ‍്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം; ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം : അമിത് ഷാ

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും: വി. ഡി. സതീശൻ

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ