ഞാന്‍ നടിയായത് മാതാപിതാക്കള്‍ക്ക് ഷോക്കായി, ഇപ്പോഴും അവര്‍ അതിനോട് പൊരുത്തപ്പെട്ടു പോകുന്നുവെന്നേയുള്ളൂ; ഐശ്വര്യ ലക്ഷ്മി

യാതൊരു സിനിമാപാരമ്പര്യവും ഇല്ലാതെയാണ് അഞ്ചു വര്‍ഷം മുന്നേയുള്ള നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമാ പ്രവേശം. ചുരുങ്ങിയ വേഷങ്ങള്‍ കൊണ്ട് തന്നെ പ്രതിഭ തെളിയിച്ച നടിയുടെ സിനിമായാത്ര ധനുഷിനൊപ്പമുളള ജഗമേ തന്തിരത്തില്‍ എത്തി നില്‍ക്കുകയാണ്.

ഇപ്പോഴിതാ സിനിമാപ്രവേശത്തിന്റെ ആദ്യകാലത്ത് തനിക്ക് കുടുംബത്തില്‍ നിന്ന് ഇക്കാര്യത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നടി.

ഞാന്‍ സിനിമയില്‍ വരുന്നതിനോട് രക്ഷിതാക്കള്‍ക്ക് നല്ല എതിര്‍പ്പായിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലാതിരുന്ന ഞാന്‍ നടിയായതും ഇവര്‍ക്ക് ഷോക്കായി. ഇപ്പോഴും അവര്‍ അതിനോട് പൊരുത്തപ്പെട്ട് പോകുന്നുവെന്ന് മാത്രം. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

മായാനദി കണ്ടിട്ട് അച്ഛനും അമ്മയും കുറച്ച് വഴക്ക് പറഞ്ഞിരുന്നു. സിനിമ അവര്‍ക്കിഷ്ടമായെങ്കിലും അതിലെ ചില സീനുകളോടായിരുന്നു വിരോധം. രക്ഷിതാക്കളല്ലേ അത് സ്വാഭാവികമാണ്. അത് സിനിമയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ തന്നെ അവര്‍ കുറച്ച് സമയമെടുത്തു. ഐശ്വര്യ പറയുന്നു.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്