പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട, അത്തരം കഥാപാത്രങ്ങളോട് താത്പര്യമില്ല: ഐശ്വര്യ ലക്ഷ്മി

സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമെ ആയിട്ടുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം എത്തിക്കാന്‍ നടി എശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ആഷിക് അബു ചിത്രം മായാനദിയിലാണ് നായികയായത്.

ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി.

ഒരു പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട. അത്തരം സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല. ഒരു നായകന്‍ ചെയ്യുന്ന വിധമുള്ള പോസിറ്റീവ് കഥയാണെങ്കില്‍ താത്പര്യമുണ്ട്. അല്ലെങ്കില്‍ നമ്മളുടെ കഥ മാത്രം ആവരുത്. ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

അതൊരു നാടിന്റെ കഥയാണെങ്കില്‍ അതിലൊരു പെണ്‍ കഥാപാത്രമാവാനും താത്പര്യമാണ്. അതല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യാനുള്ള ധൈര്യവും എനിക്കില്ല. നടി കൂട്ടിച്ചേര്‍ത്തു. മാരി, അര്‍ച്ചന 31 നോട്ട് ഔട്ട് എന്നീ സിനിമകളാണ് ഇനി ഐശ്വര്യയുടേതായി റിലീസിന് എത്താനുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ