മായാനദി ചെയ്തപ്പോള്‍ സിനിമയില്‍ നിന്ന് റിട്ടേയര്‍ ആയാലും സാരമില്ല എന്ന് വിശ്വസിച്ച ആളാണ് ഞാന്‍: ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് ഐശ്വര്യ ലക്ഷ്മിയുടെ മായാനദി എന്ന സിനിമയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. തനിക്ക് കരിയറില്‍ ഒരു പ്ലാനിംഗും ഉണ്ടായിരുന്നില്ലെന്നും എല്ലാം വന്നുഭവിക്കുകയായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

‘ജീവിതത്തില്‍ ഒരു പ്ലാനിങും ഇല്ലാത്ത ആളാണ് ഞാന്‍. അപ്പോള്‍ നമുക്ക് പ്രതീക്ഷയുണ്ടാവില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം ബോണസ് ആണ്. പിഷാരടി ചേട്ടന്‍ പറയും… ഒരു അഞ്ച് വര്‍ഷം മുമ്പ് ഐശു ചിന്തിച്ച് പോലും നോക്കിയിട്ടുണ്ടോ ഇതുപോലെ ഒരു നടിയാവുമെന്ന്. ഇല്ല എന്ന് പറയുമ്പോള്‍ പറയും…

അപ്പോള്‍ ഈ കിട്ടുന്ന സിനിമകള്‍ എല്ലാം ബോണസ് ആണ് എന്ന്. പിഷാരടി ചേട്ടന്‍ പറഞ്ഞതാണ് ശരിക്കും സത്യം. മായാനദി എന്ന സിനിമ ചെയ്തപ്പോള്‍ ഇനി സിനിമയില്‍ നിന്ന് റിട്ടേയര്‍ ആയാലും സാരമില്ല എന്ന് വിശ്വസിച്ച ആളാണ് ഞാന്‍. അത് പോലെയാണ് പൊന്നിയന്‍ സെല്‍വനും.

കാണാന്‍ പോലും പറ്റുമോ എന്ന് അറിയാത്ത മണിരത്നം സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ സ്വപ്നമായ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നാല്‍ അതിലും വലിയ ഭാഗ്യമില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നും എല്ലാം ഉള്ള താരങ്ങള്‍ ആ സിനിമയിലുണ്ട്’ ഐശ്വര്യ ലക്ഷ്മി പറയുന്നു. കുമാരി, അര്‍ച്ചന 31 നോട്ട് ഔട്ട് എന്നീ സിനിമകളാണ് ഇനി ഐശ്വര്യയുടേതായി റിലീസിന് എത്താനുള്ളത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം