ശ്രീവല്ലി ആകാന്‍ രശ്മികയേക്കാള്‍ അനുയോജ്യ ഞാന്‍, ഉറപ്പായും തെലുങ്കില്‍ അഭിനയിക്കും: ഐശ്വര്യ രാജേഷ്

പുതിയ ചിത്രം ‘ഫര്‍ഹാന’യ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹര്യത്തില്‍ നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യില്‍ രശ്മിക മന്ദാന അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ താനാണ് അനുയോജ്യ എന്നാണ് ഐശ്വര്യ പറയുന്നത്.

പുഷ്പയിലെ ശ്രീവല്ലി രശ്മികയ്ക്ക് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഐശ്വര്യയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പുഷ്പ പോലൊരു സിനിമയില്‍ ക്ഷണം ലഭിച്ചിരുന്നെങ്കില്‍ ഉറപ്പായും സ്വീകരിക്കുമായിരുന്നു. ശ്രീവല്ലി എന്ന കഥാപാത്രത്തെ രശ്മിക മനോഹരമായിട്ടാണ് ചെയ്തത്. പക്ഷേ, ആ വേഷം തനിക്കായിരുന്നു കൂടുതല്‍ ചേരുക എന്ന് തോന്നിയിരുന്നു എന്നാണ് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ഐശ്വര്യയുടെ ഫര്‍ഹാന എന്ന സിനിമയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’.

മെയ് 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു. അതേസമയം, ഫര്‍ഹാന ഒരു മതത്തിനും എതിരല്ലെന്ന് വ്യക്തമാക്കി സംവിധായകനും നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി