'എന്റെ കാമുകന്‍ ആരാണെന്നു പറയൂ, അതറിയാന്‍ എനിക്ക് തിടുക്കമായി'; നടനുമായി പ്രണയത്തിലാണെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി ഐശ്വര്യ രാജേഷ്

“കാക്കമുട്ടൈ” എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. എന്നാല്‍ ഐശ്വര്യ മലയാളികള്‍ക്ക് സുപരിചിതയായത് ദുല്‍ഖര്‍ ചിത്രം “ജോമോന്റെ സുവിശേഷങ്ങളി”ലൂടെയും നിവിന്‍ പോളിയുടെ “സഖാവി”ലൂടെയുമാണ്. അടുത്തിടെ ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐശ്വര്യ.

താന്‍ ഒരു നടനുമായി പ്രണയിത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഐശ്വര്യ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
“എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അതറിയാന്‍ എനിക്ക് തിടുക്കമായി. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയായിരിക്കും. ഇപ്പോഴും ഞാന്‍ സിംഗിളാണ്, സന്തോഷവതിയുമാണ്”, ഐശ്വര്യ ട്വീറ്റ് ചെയ്തു.

ഗൗതം മേനോന്റെ “ധ്രുവ നച്ചത്തിരം”, രതീന്ദ്രന്‍ ആര്‍ പ്രസാദിന്റെ “ഇത് വേതാളം സൊല്ലും കഥൈ” തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഐശ്വര്യയുടേതായി ഈ വര്‍ഷം ഒരുങ്ങുന്നുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍