അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതു കൊണ്ടാണ് സിനിമയിലും അവ വരുന്നത്; ഐശ്വര്യ ലക്ഷ്മി

നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടി ഐശ്വര്യ ലക്ഷ്മി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

സമൂഹത്തില്‍നിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ടെന്നും സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. മാറ്റങ്ങള്‍ തുടങ്ങേണ്ടത് സിനിമയില്‍ മാത്രമല്ല, സമൂഹത്തിലും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പറയുന്നത്, സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാന്‍ കഴിയും എന്നാണ്. സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുണ്ട്. സമൂഹത്തില്‍ നിന്ന് സിനിമയിലേക്ക് പലതും വരുന്നുമുണ്ട്. സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. സമൂഹത്തില്‍ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയില്‍ വരുന്നത്.

അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്. അതു കാണാന്‍ ആളില്ലെങ്കില്‍ അധികം താമസിയാതെ അത് സിനിമയില്‍നിന്നു അപ്രത്യക്ഷമാകും’, ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍