'രാമസിംഹം എന്ന് പേരിടാം, അപ്പോള്‍ പിന്നെ സ്വര്‍ഗം ഉറപ്പാണ്'; അലി അക്ബറിനെ ട്രോളി ഐഷ സുല്‍ത്താന

ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹനെന്ന് പേര് സ്വീകരിച്ച അലി അക്ബറിനെ ട്രോളി സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ ഐഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടിയായിട്ടാണ് സംവിധായിക ഇങ്ങനെ കുറിച്ചത്.

തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്നായിരുന്നു ഐഷയുടെ ചിത്രത്തിന് വന്ന പരിഹാസ കമന്റ്. സംഘപരിവാര്‍ അനുകൂല അക്കൗണ്ടിന് അതേ നാണയത്തില്‍ ഐഷ മറുപടി നല്‍കി. എന്നാല്‍ പിന്നെ രാമസിംഹമെന്ന് പേരിടാം, അതാവുമ്പോള്‍ സ്വര്‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ കുറിച്ചു.

മുസ്ലിം മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ അലി അക്ബര്‍. ‘രാമസിംഹന്‍’ എന്ന പേര് സ്വീകരിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്ളാദപ്രകടനം നടത്തിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അലി അക്ബര്‍ നടത്തിയ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു അക്കൗണ്ട് വഴി ലൈവില്‍ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ