പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പലതും അനുഭവിക്കേണ്ടി വന്നു, ഇത് സിനിമയാക്കും: ഐഷ സുല്‍ത്താന

ലക്ഷദ്വീപ് വിഷയത്തില്‍ താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ സിനിമയാക്കുമെന്ന് സംവിധായിക ഐഷ സുല്‍ത്താന. സിനിമയാകുമ്പോള്‍ തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ചും താന്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കുമെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

താന്‍ ഇപ്പോള്‍ അനുഭവിച്ച പ്രശ്നങ്ങള്‍ സിനിമയാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഉടന്‍ തന്നെ അത് സിനിമയാക്കും. എന്തൊക്കെയാണ് താന്‍ ഫേസ് ചെയ്തത്, സഞ്ചരിച്ച വഴികള്‍. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതിനെ കുറിച്ച് ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തതയുണ്ടാവും.

സിനിമയില്‍ അത് ഓരോ സീന്‍ ബൈ സീനായി കൊണ്ട് വരാന്‍ സാധിക്കും എന്ന് ഐഷ പറയുന്നു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

ഈ കേസ് സംബന്ധിച്ച് നടന്ന പൊലീസ് ചോദ്യം ചെയ്യല്‍ സമയത്ത് തനിക്ക് പലതും അനുഭവിക്കേണ്ടതായി വന്നു. അതെല്ലാം സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു. തന്റെ മനസിലുള്ള കഥയായതിനാല്‍ ഉടന്‍ തന്നെ തിരക്കഥ ഒരുക്കുമെന്നും താരം വ്യക്തമാക്കി.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു