ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന; ചര്‍ച്ചയാകുന്നു

അമ്പലത്തിലെ ലൗഡ്സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന കൃഷ്ണ. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അഹാന പങ്കുവച്ച വീഡിയോയും കുറിപ്പുകളുമാണ് ചര്‍ച്ചയാകുന്നത്.

”ഉത്സവവേളകളില്‍ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി കേള്‍ക്കും” എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

എന്നാല്‍ അടുത്ത സ്റ്റോറിയില്‍ ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം വച്ച വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ”അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹരോ” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം” എന്നാണ് മറ്റൊരു സ്റ്റോറിയില്‍ അഹാന കുറിച്ചത്.

പിറ്റേ ദിവസം രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെ വിമര്‍ശിച്ചും അഹാന വീഡിയോ പങ്കുവച്ചിട്ടുണ്ട്. ”ഗുഡ് മോണിങ്.. ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?” എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ”വയ്യ എനിക്ക് ഈ പാട്ടുകാരെ കൊണ്ട്” എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ