ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു, കേസ് നല്‍കേണ്ടി വന്ന ഗുരുതര പ്രശ്‌നങ്ങളാണ് അന്ന് നടന്നത്..; 'നാന്‍സി റാണി' വിവാദത്തില്‍ അഹാന

‘നാന്‍സി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ അഹാന പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന അഹാനയ്‌ക്കെതിരെ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഒരു നീണ്ട കുറിപ്പാണ് അഹാന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

താനും ചിത്രത്തിന്റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ല എന്നാണ് അഹാന പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായി പെരുമാറിയ സംവിധായകന്‍ മനു, മറ്റൊരാളെ കൊണ്ട് തന്നെ അറിയിക്കാതെ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചു. താന്‍ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നു. അതിന് തെളിവുണ്ട്.

ഞാന്‍ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷന്‍ ഞാന്‍ ചെയ്യുമായിരുന്നു. എന്റെ കടമയായതു കൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു!

”അഹാനയും മനുവിനും ഇടയില്‍ ‘ചില’ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വര്‍ഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനില്‍ പങ്കെടുക്കാമായിരുന്നു” എന്നാണ് സംവിധായകന്റെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഇത് ‘ചില’ പ്രശ്‌നമല്ല, ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടി വന്ന ഗുരുതരമായ പ്രശ്‌നമാണ്. പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്ന് നടിക്കരുത്.

നിങ്ങള്‍ അതില്‍ പങ്കാളിയാണ്. 3 വര്‍ഷം കഴിഞ്ഞതിനാല്‍ ഞാന്‍ മറന്നുകളയണമെന്ന് നിങ്ങള്‍ക്ക് വിചാരിക്കുന്നുവെങ്കില്‍, എനിക്കാവില്ല. ഞാന്‍ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറില്‍ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോള്‍, ഞാന്‍ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോള്‍ ആളുകള്‍ എന്നെ അധിക്ഷേപിച്ചപ്പോള്‍ പോലും ഞാന്‍ നിശ്ശബ്ദയായിരുന്നത്.

മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റില്‍ നിങ്ങള്‍ എന്റെ മേല്‍ ആക്ഷേപം വന്നപ്പോള്‍, ഞാന്‍ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. എന്നാല്‍, ഇപ്പോള്‍ എന്റെ നീതിക്കായി പോരാടേണ്ട സമയമായി എന്നാണ് അഹാന പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

അതേസമയം, മാനുഷിക പരിഗണനയെങ്കിലും അഹാന കാണിക്കണം എന്നായിരുന്നു നൈന പറഞ്ഞത്. അഹാനയും തന്റെ ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. മാനുഷിക പരിഗണനയെങ്കിലും അഹാനയ്ക്ക് കാണിക്കാമായിരുന്നു എന്നായിരുന്നു നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി