'ഈ ആക്രമണങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല, മറിച്ച് മനുഷ്യരാശിക്ക് എതിരെ തന്നെയാണ്'; വിമര്‍ശിച്ച് അഹാന

രാജ്യം കോവിഡ് പ്രതിസന്ധിയില്‍ തുടരവെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടി അഹാന കൃഷ്ണ. ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമവും, സൗകര്യങ്ങളുടെ കുറവും മൂലം നിരന്തരം കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ഓരോ ഡോക്ടര്‍മാരും. സ്വന്തം കുടുംബാംഗങ്ങള്‍ മരണപ്പെടുമ്പോള്‍ സാധരണക്കാര്‍ കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരെയാണ്.

അത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൂടി വരുകയാണ്. ഇതിനെതിരെയാണ് അഹാന വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ലെന്ന് അഹാന ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

അഹാനയുടെ വാക്കുകള്‍:

ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല.

കോവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളെക്കായി അവര്‍ പരിശ്രമിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്.

ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെ ആവാം. ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.

ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ