നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്‍ഡ് ചെയ്യാണ്ടായി, ഫ്രീ തിങ്കര്‍മാരെ ഇഷ്ടമാണ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഹാന

ഗോവയില്‍ അവധി ആഘോഷിക്കുകയാണ് അഹാന കൃഷ്ണ. തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശക കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ എത്തുന്നത്.

”വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി” എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ഉടന്‍ തന്നെ കമന്റിന് അഹാന മറുപടിയും കൊടുത്തു. ”അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്‍ഡ് ചെയ്യാണ്ടായി വലുതായപ്പോള്‍” എന്നായിരുന്നു അഹാന മറുപടി കൊടുത്തത്.

ഫ്രീതിങ്കര്‍ എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കര്‍മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്. തന്റെ കളിക്കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി എത്തിയിരുന്നു. ‘നാന്‍സി റാണി’, ‘അടി’ എന്നീ സിനിമകളാണ് അഹാനയുടെതായി റിലീസിനൊരുങ്ങുന്നത്.

ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ