പ്രണയം വീട്ടില്‍ പറയണ്ട കാര്യമില്ല, ആരെ വേണമെങ്കിലും വിവാഹം കഴിച്ചോ എന്ന മൈന്‍ഡ് സെറ്റാണ്: അഹാന കൃഷ്ണ

സങ്കല്‍പ്പത്തിലുള്ള ആള് എങ്ങനെ ഇരിക്കണം എന്ന ചോദ്യത്തോട് പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഒരു അഭിമുഖത്തിനിടെ താരം പ്രതികരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ക്ലീഷേ ചോദ്യമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഹാനയോട് സങ്കല്‍പ്പത്തിലുള്ള ആളെ കുറിച്ച് ചോദിക്കുന്നത്.

എന്നാല്‍ അഹാനയ്ക്ക് ആ ചോദ്യം ഇഷ്ടമായില്ല. ”ഒറ്റ അടി വച്ച് തരും, ക്ലീഷേ പോലും ചവറ് ചോദ്യം” എന്നാണ് അഹാന മറുപടി നല്‍കിയത്. ”എനിക്ക് എണീറ്റ് നടക്കാന്‍ കഴിയുന്നിടത്തോളം സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം” എന്നും അഹാന പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് അഹാന സംസാരിക്കുന്നുണ്ട്.

”ഞാന്‍ റിയല്‍ ആയ ആളാണ്, അതുകൊണ്ട് തന്നെ എന്റെ പാര്‍ട്ണറും റിയല്‍ ആയിരിക്കണം എന്നുണ്ട്. വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈന്‍ഡ് സെറ്റ് ആണ് എന്റെ വീട്ടില്‍.”

”അതുകൊണ്ട് തന്നെ പ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല” എന്നാണ് അഹാന ഒരു യൂട്യൂബിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘അടി’ എന്ന സിനിമയാണ് അഹാനയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 14ന് ആണ് റിലീസിന് ഒരുങ്ങുന്നത്. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ