ഒരുപാട് നേരം നോക്കുമ്പോള്‍ തൃഷയ്ക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി ഞാന്‍ പോയി പറഞ്ഞു: ജയറാം

പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ജയറാം. തൃഷ, ഐശ്വര്യ റായ്, വിക്രം, തുടങ്ങിയ വന്‍ താരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ഇവരോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ജയറാം സംസാരിച്ചു.

‘തൃഷയുടെ ഭംഗി ഞാനിങ്ങനെ കുറേ നേരം ആസ്വദിച്ചു. ഭംഗി നമ്മള്‍ ആണിന്റെ ഭംഗി ആയാലും പെണ്ണിന്റെ ഭംഗി ആയാലും പ്രകൃതിയുടെ ഭംഗി ആയാലും ആസ്വദിക്കുമല്ലോ. ഒരുപാട് നേരം നോക്കുമ്പോള്‍ തൃഷയ്ക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി ഞാന്‍ പോയി പറഞ്ഞു, അമ്മാ നല്ല ഭംഗിയായിരിക്കുന്നത് കൊണ്ടാണ് ഞാന്‍ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന്. അത്ര ആപ്റ്റ് ആണ് ആ കഥാപാത്രത്തിന് തൃഷ’

‘ഐശ്വര്യ റായുടെ ഭംഗി പറയേണ്ട കാര്യം ഇല്ലല്ലോ. ലോക സുന്ദരി എന്ന് പറഞ്ഞാലും മണിരത്‌നത്തിന്റെ ക്യാമറയുടെ മുന്നില്‍ വരുമ്പോള്‍ അവര്‍ക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ട്. വന്ദിയ തേവനായി എന്റെ കൂടെയുള്ള കാര്‍ത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോവും’

വിക്രം പത്ത് പേജ് ഡയലോഗ് പറയുന്ന ഒരു സീനുണ്ട്, അത് രണ്ടാം ഭാ?ഗത്തിലാണോ വരികയെന്ന് അറിയില്ല. ഐശ്വര്യ ലക്ഷ്മി ചെയ്യുന്ന പൂങ്കുഴലിയും എടുത്ത് പറയേണ്ടതാണ്. മണിരത്‌നം സാറിനെ അനുകരിച്ചത് കണ്ട് ഐശ്വര്യ റായ് ഓടി വന്ന് ജയറാം, എക്‌സലന്റ് പെര്‍ഫോമന്‍സ് എന്ന് പറഞ്ഞു. എന്റെ സീന്‍ കഴിഞ്ഞാലും ഷൂട്ടിം?ഗ് കണ്ട് താനൊരുപാട് സമയം സെറ്റില്‍ ചിലവഴിക്കുമായിരുന്നെന്നും ജയറാം പറഞ്ഞു. ബിഹൈന്റ് വുഡ്‌സിനോടാണ് പ്രതികരണം.

Latest Stories

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍

മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി

പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് ആൾക്കൂട്ടമർദ്ദനം; മലയാളി വിദ്യാർത്ഥികൾക്ക് നേരെയും രോഷം

ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കി; കേരളത്തില്‍ ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു; ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

RCB UPDATES: ആർസിബി ഫൈനലിൽ എത്തിയത് ആ കാരണം കൊണ്ട്, മുമ്പൊരു സീസണിലും സംഭവിക്കാത്ത കാര്യങ്ങൾ; കൈയടിച്ച് ആരാധകർ

സിനിമകള്‍ വന്‍ വിജയം, മുരുകന് വേല്‍ സമര്‍പ്പണം; തിരുമലക്കോവിലില്‍ എത്തി മോഹന്‍ലാല്‍

'ഒരു പകൽ കൂടി കാത്തിരിക്കാം, എല്ലാവരും ആവശ്യപ്പെട്ടു'; സമവായ സൂചന നൽകി പിവി അൻവർ

RCB VS PKBS: ആ കൊച്ച് പയ്യനോട് അത് വേണ്ടായിരുന്നു, മുഷീർ ഖാനെ കളിയാക്കി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശതാബ്ദി പിന്നിട്ട റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടില്ല; ബിജെപിയുടെ നിവേദനത്തില്‍ തീരുമാനം മാറ്റി റെയില്‍വേ മന്ത്രാലയം; ചിറക്കല്‍, വെള്ളാര്‍കാട് റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി