ജഗദീഷിന് ഡേറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ താനും സിദ്ധിഖും വല്ലാതായി; അപ്പുകുട്ടനായി മറ്റൊരു നടനെ പരിഗണിച്ചിരുന്നു: ലാൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദീഖ്- ലാൽ സംവിധാനം ചെയ്ത ‘ഇൻ ഹരിഹർ നഗർ’. ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നിരുന്നു. ലാൽ ആയിരുന്നു ആ ചിത്രങ്ങളുടെ സംവിധായകൻ.

ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച അപ്പുകുട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തിനേക്കാൾ കോമഡിയായിരുന്നു രണ്ടാം ഭാഗവും മൂന്നാം ഭാഗവും. ഇപ്പോഴിതാ അപ്പുകുട്ടൻ എന്ന കഥാപാത്രത്തിലേക്ക് ജഗദീഷിന് പകരം മറ്റൊരു നടനെ പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് ലാൽ. അമൃത ടിവിയോട് സംസാരിക്കുകയായിരുന്നു ലാൽ.

സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ ആ കഥാപാത്രത്തിലേക്ക് ജഗദീഷിനെ മനസ്സിൽ കണ്ടിരുന്നു എന്നും എന്നാൽ അയാളുടെ ഡേറ്റിനായി ശ്രമിച്ചെന്നും ലാൽ പറഞ്ഞു. എന്നാൽ ജഗദീഷിന് ഡേറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ താനും സിദ്ധിഖും വല്ലാതായി എന്നും ലാൽ പറഞ്ഞു. പിന്നീട് ആ വേഷത്തിലേക്ക് അപ്പാ ഹാജിയെ പരിഗണിച്ചെന്നും ലാൽ പറഞ്ഞു.

എന്നാൽ ഷൂട്ടിങ് മുൻപ് ഒരു ദിവസം ജഗദീഷിനെ താൻ വഴിയിൽ വച്ച് കണ്ടുവെന്നും ഇൻ ഹരിഹർ നഗറിനെ കുറിച്ച് ജഗദീഷിനോട് പറഞ്ഞപ്പോൾ താനെ ആരും സമീപിച്ചില്ല എന്ന് ജഗദീഷ് പറഞ്ഞുവെന്നും തങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞുവെന്നും ലാൽ കൂട്ടിച്ചേർത്തു

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി