കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം.. അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുന്ന കാലമാണ്..: ആദിത്യന്‍ ജയന്‍

അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്ന വാര്‍ത്ത നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ സഹോദരനില്‍ നിന്നും ക്രൂരപീഡനമാണ് കുട്ടി നേരിട്ടത്. സംഭവത്തില്‍ വൈകാരികമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍. കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം, ആരാണെങ്കിലും എന്നാണ് നടന്‍ പറയുന്നത്. കുഞ്ഞിന് ഈ അവസ്ഥ ഉണ്ടായതെന്നുമാണ് ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ആദിത്യന്‍ ജയന്റെ കുറിപ്പ്:

ഈ മോള്‍ക്ക് ഈ അവസ്ഥ വരാന്‍ കാരണം ആ കുഞ്ഞിന്റെ വീട്ടുകാര്‍ തന്നെയാണ്. ഒന്നരവര്‍ഷം ഒരു കുഞ്ഞു ഒരു വീട്ടില്‍ പീഡനം അനുഭവിച്ചു എങ്കില്‍ എവിടെ പോയി വീട്ടുകാര്‍? കുഞ്ഞിന് വേണ്ട സ്‌നേഹം വീട്ടില്‍ കിട്ടാതെ ആകുമ്പോള്‍ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്‌നേഹിക്കേണ്ടി വരും. കൊച്ചിന് എങ്ങനെ പറയാന്‍ തോന്നും? വീട്ടില്‍ എന്നും വഴക്ക്, ആ കുഞ്ഞു ആരോടു പറയും? എല്ലാം സഹിച്ചു അവള്. ഇതുപോലെ എത്ര കുഞ്ഞുങ്ങള്‍ കാണും ഈ ലോകത്ത്?

പല വീടുകളിലും അമ്മമാര്‍ക്ക് കുഞ്ഞിന്റെ കാര്യം നോക്കാന്‍ നേരമില്ല. കുട്ടിയെ കൊണ്ട് അംഗന്‍വാടിയിലും കണ്ട ഫ്‌ലാറ്റിലും അല്ലേല്‍ അയല്‍വാസികളുടെ വീട്ടിലും വിട്ടു അല്ലേല്‍ വീട്ടില്‍ ജോലിക്കാരെയും ഏല്പിച്ചു പോകും. അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനില്‍ നിന്നും അകറ്റിയും അവരെ അനാഥമാക്കും. പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ മനസിലാക്കണം അവരുടെ ആദ്യ കാവല്‍കാരന്‍ അവളുടെ അച്ഛനാണ് അയാളെയാണ് നിങ്ങള്‍ അവരില്‍ നിന്നും അകറ്റുന്നത്. എല്ലാ അമ്മമാരെയും പറയില്ല, ഈ കുഞ്ഞു പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം അവനെ കൊന്നിട്ട് ആ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചിരുന്നു എങ്കില്‍ ഈ ലോകം മുഴുവന്‍ അവള്‍ക്കു ഒപ്പം നിന്നേനെ, ഇവളും ഈ കുഞ്ഞിന് ഉണ്ടായ പീഡനത്തിന് ഉത്തരവാദിയാണ്.

അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ല എങ്കില്‍ കുഞ്ഞിനെ ഉപദ്രവിക്കുന്ന കാലമാണ്, ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന് എന്ത് പറ്റിപ്പോയി എടാ നിന്റെ മോള് അല്ലേടാ ഈ കുഞ്ഞ്. നിനക്ക് എങ്ങനെ തോന്നി, ഇവനെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തി സുരക്ഷിതനായി അവനെ ജയിലില്‍ ഇട്ടു വളര്‍ത്തി പുറത്തു വിടും നിയമം മാറണം. ഇവിടെയുള്ള മക്കള്‍ക്കു ജീവിക്കണം. ഇങ്ങനെയുള്ള അമ്മമാരില്‍ നിന്നും ചെറിയച്ഛന്മാരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും അന്യദേശത്തൊഴിലാളികളില്‍ നിന്നും മക്കള്‍ക്കു സംരക്ഷണം കൊടുക്കൂ. ഇവരെ ജനത്തിന് വിട്ടുകൊടുക്കൂ. ഇവിടുത്തെ കോടതി നിയമം എല്ലാം മാറേണ്ട സമയം കഴിഞ്ഞു.

പല മാധ്യമങ്ങളും ഈ പന്ന മാനസികാരോഗി ആയി സ്ത്രീയെ വെള്ള പൂശാന്‍ നോക്കുന്നു. അവളാണ് കള്ളി. ആ കുഞ്ഞിന് അവളുടെ അമ്മയോട് പറയാന്‍ പറ്റുമോ? ക്രൂരമായി ഉപദ്രവിക്കുന്ന അമ്മയോട് എങ്ങനെ പറയും? അച്ഛന്‍ കൂലിപ്പണിക്കാരന്‍. ആ കുഞ്ഞ് ആരുടെയും സ്‌നേഹം കിട്ടാതെ ഇതെല്ലാം സഹിച്ചു. അവസാനം അതിനെ കൊന്നും കളഞ്ഞു. ഇതുപോലെ എത്ര കേസ് ആയി? ആര് ഓര്‍ക്കുന്നു? ഒന്ന് വന്നാല്‍ 10 ദിവസം അത് കഴിഞ്ഞാല്‍ അടുത്ത കേസ്. ഇത് തുടര്‍ന്ന് പോകുന്നു കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം ആരാണെലും.

ഇപ്പോള്‍ ഒരു ഫാഷന്‍ ആയി അച്ഛനില്‍ നിന്നും മക്കളെ അകറ്റുന്നത്. അതിനു കൂട്ട് ഇവിടുത്തെ നിയമം, ഇതുപോലെ ഉള്ള മാനസികാരോഗികളായ അമ്മമാര്‍ ഇവിടെ ഉണ്ട്. ഇതിനൊക്കെ സപ്പോര്‍ട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്. ഈ ദ്രോഹിയുടെ അമ്മയേയും അറസ്റ്റ് ചെയ്യണം. നമ്മുടെ കുഞ്ഞുങ്ങള്‍ അപകടത്തിലാണ്. ഒന്നും പറയാതെ നിശബ്ദരായി ഇരിക്കുന്നതു ഇവിടെ ഉള്ള അനാവശ്യ നിയമത്തെ പേടിച്ചാണ്. ആ ചങ്ങലപൊട്ടിച്ചു ജനം മുന്നോട്ടു വരുന്ന ഒരു ദിവസം ഉണ്ടാകും”.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ