'സത്യേട്ടന്റെ സിനിമയാണെങ്കില്‍ സുകുമാരി ചേച്ചിയുടെ അമ്മയായിട്ട് ആണെങ്കിലും അഭിനയിക്കും'; സത്യന്‍ അന്തിക്കാടിനെ അത്ഭുതപ്പെടുത്തിയ നടി

മലയാളത്തിന്റെ പ്രിയസംവിധായകനാണ് സത്യന്‍ അന്തിക്കാട്. ‘കുറുക്കന്റെ കല്യാണം’ മുതല്‍ ‘മകള്‍’ വരെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി സത്യന്‍ മലയാളി കുടുംബങ്ങളുടെ ഇഷ്ടസംവിധായകനാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് അച്ചുവിന്റെ അമ്മ. ഇതിലേക്ക് മീര ശാസ്മിന്റെ അമ്മയായി അഭിനയിക്കാന്‍ ഉര്‍വ്വശിയെ സമീപിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘അന്ന് ഉര്‍വശി സിനിമയില്‍ നിന്ന് പോയിട്ട് എട്ടു വര്‍ഷം കഴിഞ്ഞിരുന്നു. ഇടയ്ക്ക് അന്വേഷിച്ചപ്പോള്‍ അഭിനയിക്കുന്നില്ലെന്നായിരുന്ന മറുപടി. ‘അച്ചുവിന്റെ അമ്മ’ മനസ്സിലേക്കു വന്നപ്പോള്‍ ഉര്‍വശിയെ വിളിച്ച് ‘ഞാനൊന്നു കാണാന്‍ വരട്ടെ’ എന്നു ചോദിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റിലെത്തി. വീണ്ടു അഭിനയിക്കുമോ എന്നു ചോദിച്ചു, ‘സത്യേട്ടന്‍ പറയുകയാണെങ്കില്‍ ഞാന്‍ വരാമെന്നായിരുന്നു’ മറുപടി.’

‘കഥ പറയും മുന്നേ ഞാന്‍ ചോദിച്ചു, ‘പക്ഷേ, മീരാ ജാസ്മിന്റെ അമ്മയായിട്ട് അഭിനയിക്കണം. പറ്റുമോ’ നായികയായിട്ട് അഭിനയിച്ചിരുന്ന നടികള്‍ പെട്ടെന്നിത് കേള്‍ക്കുമ്പോള്‍ മനസ്സു മാറും. ഉര്‍വശിയുടെ ആദ്യ ഡയലോഗ് ഇങ്ങനെയായിരുന്നു, ‘സത്യേട്ടന്റെ സിനിമയാണെങ്കില്‍ സുകുമാരി ചേച്ചി യുടെ അമ്മയായിട്ട് ആണെങ്കിലും അഭിനയിക്കും.’

‘അന്ന് ഉര്‍വശിയോടു ചോദിച്ച അതേ ചോദ്യമാണ് ‘മകള്‍’ എന്ന പുതിയ സിനിമയിലേക്ക് വിളിച്ചപ്പോള്‍ മീരാ ജാസ്മിനോടും ചോദിച്ചത്. ‘പ്ലസ് ടു കുട്ടിയുടെ അമ്മയായി അഭിനയിക്കണം പറ്റുമോ?’ ‘എനിക്ക് അ തിനുള്ള മെച്യൂരിറ്റി ആയി സത്യന്‍ അങ്കിള്‍’ എന്നായിരുന്നു മീരയുടെ ഉത്തരം’ വനിതയ്ക്ക് ന്ല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്