ആ ചിന്ത അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു തന്നു, എന്നാല്‍ അത് മനസിലായത് വര്‍ഷങ്ങള്‍ക്ക് ശേഷം: വിന്ദുജ മേനോന്‍

സിനിമയില്‍ നടന്‍ തിലകന്‍ തന്ന ഉപദേശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് മനസിലായതെന്ന് നടി വിന്ദുജ മേനോന്‍. പവിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ കാര്യങ്ങളാണ് വിന്ദുജ കന്യക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

അന്ന് തിലകന്‍ ചേട്ടന്‍ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഒരു സീന്‍ കഴിഞ്ഞാല്‍ അത് മനസില്‍ വയ്ക്കരുത്. കട്ട് പറഞ്ഞാല്‍ നമ്മളും അതില്‍ നിന്ന് കട്ടാകണം. കഴിഞ്ഞ സീന്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ മനസ് ഫ്രഷ് ആവില്ല എന്ന്.

ആ ചിന്ത അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ തനിക്ക് മനസിലായത് എന്നാണ് വിന്ദുജ പറയുന്നത്. കണ്ണു കൊണ്ടുള്ള അഭിനയത്തെ കുറിച്ചെല്ലാം പറഞ്ഞ് തന്നത് തിലകനാണെന്നും വിന്ദുജ പറയുന്നു.

1994ല്‍ പുറത്തിറങ്ങിയ പവിത്രം ചിത്രത്തില്‍ തിലകന്റെ മകള്‍ മീനാക്ഷി എന്ന കഥാപാത്രമായാണ് വിന്ദുജ വേഷമിട്ടത്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ പി. ബാലചന്ദ്രന്റേത് ആയിരുന്നു. മോഹന്‍ലാല്‍, ശോഭന, ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി