'ശരീരം മസാജ് ചെയ്തുതരുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചു, അവരുടെ ആ ചോദ്യം എന്നെ അസ്വസ്ഥയാക്കി, ഞാൻ കരഞ്ഞു' : വിദ്യാ ബാലൻ

ശരീരഭാരത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ നേരിടുകയും സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യങ്ങളും ഉണ്ടായ നടിയാണ് വിദ്യാ ബാലൻ. ശരീരഭാരത്തിന്റെ പേരിൽ താൻ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോൾ താൻ ശരീരത്തെ സ്നേഹിച്ചു തുടങ്ങിയെന്നും താരം പറയുന്നു. ലൈഫ്‌സ്‌റ്റൈൽ കോച്ച് ലൂക്ക് കൂട്ടിനൊയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഈയിടെ ബോഡി മസാജ് ചെയ്യാൻ പോയതായിരുന്നു. മസാജിനിടെ അവർ എന്നോട് വീണ്ടും വണ്ണം വച്ചോ എന്ന് ചോദിച്ചു. ഒന്നാമത്തെ കാര്യം അത് അത്രയും അടുപ്പമുള്ള ഇടമായിരുന്നു. ബോഡി മസാജ് ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചിരുന്നു.’

‘എന്റെ ശരീരത്തെ വിലയിരുത്താൻ വേണ്ടിയല്ല ഞാൻ അവിടെ ഇരുന്നത്. എന്നെ മനസിനെയും ശരീരത്തെയും ശാന്തമാക്കാനുമാണ് അവിടെ പോയത്. അതുകൊണ്ട് ഞാൻ അവരോടു എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയരുത് എന്നും അത് എനിക്ക് ഇഷ്ടമല്ല’ എന്നും പറഞ്ഞു.

‘അത് കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഞാൻ ആകെ തളർന്നു പോയിരുന്നു. അവർ വണ്ണം വച്ചോ എന്ന് എന്നോട് ചോദിച്ചതിലല്ല, എന്തുകൊണ്ട് അവരങ്ങനെ ചോദിച്ചത്? ആരാണ് അങ്ങനെ ചോദിയ്ക്കാൻ അവർക്ക് അധികാരം നൽകിയത് എന്നതാണ് എന്നെ അലട്ടിയത്… ഞാൻ സിദ്ധാർത്ഥിന്റെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എന്നാണ് വിദ്യാ ബാലൻ അഭിമുഖത്തിൽ പറഞ്ഞത്.

ശരീരഭാരത്തിന്റെ പേരിൽ താൻ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് നാൾ തന്റെ ശരീരത്തെ വെറുത്ത് ജീവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഞാനതിനെ സ്വീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയെന്നും വിദ്യ ബാലൻ പറഞ്ഞു. മാത്രമല്ല, നെഗറ്റിവിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ നെഗറ്റിവിറ്റി ഉണ്ടാകുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ പോലും പലപ്പോഴും വായിക്കാറില്ലെന്നും വിദ്യ പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ