ഞാന്‍ മെലിഞ്ഞിരുന്ന സമയത്ത് കാണാന്‍ കാവ്യയെ പോലെയുണ്ടെന്ന് പറഞ്ഞു, തടിച്ചപ്പോള്‍ ഖുശ്ബുവിനെ പോലെയെന്നും..: വീണ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വീണ നായര്‍. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും വീണ സജീവമാണ്. തന്നെ പലപ്പോഴും പല നടിമാരുമായും സാമ്യപ്പെടുത്തിയിട്ടുണ്ട് പറയുകയാണ് വീണ ഇപ്പോള്‍. കാവ്യ മാധവനെ പോലെയും ഖുശ്ബുവിനെ പോലെയുമൊക്കെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് വീണ പറയുന്നത്.

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലാണ് വീണ സംസാരിച്ചത്. ‘വീണ താന്‍ ചിരിക്കുമ്പോള്‍ ഒരു ഖുശ്ബു വന്ന് പോകുന്നുണ്ടോന്ന് ഒരു സംശയം’ എന്നാണ് ആനി ചോദിച്ചത്. ഇതിന് മറുപടി ആയാണ് നടി സംസാരിച്ചത്. ഖുശ്ബു എന്നൊരു പേരു കൂടെയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വച്ചത് കൊണ്ടാണ് ഖുശുബു എന്ന് പറയുന്നത്.

ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു. വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ സാമ്യമുണ്ടെന്ന് പറഞ്ഞു.

താന്‍ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. വീട്ടില്‍ അമ്മ നന്നായി സംസാരിക്കും. അച്ഛന്‍ അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ അമ്മ നിര്‍ത്താന്‍ പറയാറുണ്ട്. ‘എന്റെ പൊന്ന് വീണേ… നീ ഒന്ന് നിര്‍ത്തുമോ, എനിക്ക് ശര്‍ദ്ദിക്കാന്‍ വരുന്നുണ്ട്’ എന്നാണ് അമ്മ പറയുക.

കാരണം താനിങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. കോട്ടയംക്കാര്‍ നന്നായി സംസാരിക്കുന്നവരാണ് എന്നാണ് വീണ അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്