പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ളക്ഷന്‍ കാണാം, രാത്രി മുറിയില്‍ കൊട്ടുന്നതിന്റെ ശബ്ദം കേള്‍ക്കാം; പ്രേതാനുഭവം പറഞ്ഞ് വരദ

സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയ താരമാണ് വരദ. ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ് താരം. അടുത്തിടെയാണ് കൊച്ചിയില്‍ വരദ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. തനിക്കുണ്ടായ പ്രേതാനുഭവമാണ് വരദ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പഴയ വീട്ടില്‍ താമസിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചാണ് താരം സംസാരിച്ചത്.

ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയുടെ പ്രമോ വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ”ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ അവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ളക്ഷന്‍ കിട്ടും.”

”പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ല. രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയി” എന്നാണ് പ്രമോയില്‍ വരദ പറയുന്നത്.

തൃശൂരിലാണ് വരദയുടെ സ്വന്തം വീട്. താരത്തിന്റെ മകന്‍ തൃശൂരിലാണ് പഠിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് താരം കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങിയത്. ഭര്‍ത്താവും നടനുമായ ജിഷിനുമായി താരം ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ