'നായികയാക്കാം അഡജസ്റ്റ് ചെയ്താല്‍ മതി' എന്ന് തുറന്ന് പറയും, ആദ്യമൊക്കെ കരയുകയായിരുന്നു..: വരദ

സിനിമാ രംഗത്ത് നിന്നും കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്ന് നടി വരദ. സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരം നിരവധി സിനിമകളിലും എത്തിയിരുന്നു. സീരിയല്‍ രംഗത്ത് അങ്ങനൊരു പ്രശ്‌നം താന്‍ നേരിട്ടിട്ടില്ല എന്നാല്‍ സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട് എന്നാണ് നടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”സിനിമയേ ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞ സമയമൊക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്പോള്‍ ആദ്യമൊക്കെ കരയുകയായിരുന്നു. മമ്മിയുടെ കൈയിലാണ് ഫോണ്‍. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാന്‍ പറയും. ആദ്യമൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ‘നിങ്ങളെ നായികയാക്കിയാല്‍ നമുക്കെന്താണ് ഗുണം’ എന്നൊക്കെ ചോദിക്കും. നന്നായി അഭിനയിക്കാമെന്ന് താന്‍ പറയും. ‘അങ്ങനെയല്ല നിങ്ങള്‍ക്ക് ഒരു റോളിന് എത്ര രൂപ തരുന്നു, നിങ്ങള്‍ക്കൊക്കെ ഒരുപാട് റീ ടേക്ക് വേണ്ടി വരും നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍’ എന്ന് പറഞ്ഞ് കുറച്ചൊക്കെ തുറന്ന് പറയും.

അപ്പോഴേക്കും കണ്ണില്‍ നിന്ന് വെള്ളം വരും. മമ്മി ഫോണ്‍ മേടിച്ച് മേലാല്‍ ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യും എന്നാണ് വരദ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘സുല്‍ത്താന്‍’, ‘യെസ് യുവര്‍ ഓണര്‍’, ‘ഉത്തരാസ്വയംവരം’, ‘വലിയങ്ങാടി’ തുടങ്ങി കുറച്ച് സിനിമകളില്‍ വരദ അഭിനയിച്ചിട്ടുണ്ട്. ‘അല്‍ മല്ലു’ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. എന്നാല്‍ സീരിയില്‍ രംഗത്ത് തിരക്കിലാണ് വരദ ഇപ്പോള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ