'ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്'; സാമന്തയ്ക്ക് ഉപദേശവുമായി വനിത വിജയകുമാര്‍

നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തില്‍ പ്രതികരിച്ച് നടി വനിത വിജയകുമാര്‍. സാമന്തയെ പിന്തുണച്ചു കൊണ്ടാണ് വനിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ടെന്നും വനിത ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു.

”ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, നിങ്ങളുടെ ജീവിതം ജീവിക്കൂ. നിങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ നോക്കുന്നത്. വീഡിയോ വ്യത്യാസമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ” എന്നാണ് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും ഒക്ടോബര്‍ 2ന് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ഇതിനിടെ തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെ സാമന്ത രംഗത്തെത്തിയിരുന്നു. ‘വ്യക്തിപരമായ വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. അനുതാപവും കരുതലും കാണിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ എനിക്കൊപ്പം നിന്നതിനും എല്ലാവര്‍ക്കും നന്ദി.”

”എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിക്കുന്നു. വിവാഹമോചനം എന്നത് വേദനയേറിയ ഒരു നടപടിയാണ്.”

”മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം നല്‍കൂ. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം നേരത്തേയുള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങളോ എന്നെ തകര്‍ക്കില്ല” എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയായാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം