'മിണ്ടാതിരിയെടാ ഞാനിതൊന്നു പറഞ്ഞ് തീര്‍ത്തോട്ടെ..', പ്രസ് മീറ്റിനിടെ ഷൈന്‍ ടോമിനെ ശാസിച്ച് ഉര്‍വശി; വൈറലാകുന്നു

പ്രസ് മീറ്റില്‍ സംസാരിക്കവെ ഷൈന്‍ ടോം ചാക്കോയെ ശാസിച്ച് ഉര്‍വശി. ‘അയ്യര്‍ ഇന്‍ അറേബ്യ’എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെ ഷൈനിനെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ സംസാരിക്കുന്നതിനിടെ തഗ്ഗ് അടിച്ച ഷൈനിനോട് ‘മിണ്ടാതിരിയെടാ ഞാനിതൊന്നു പറഞ്ഞോട്ടെ’ എന്ന് പറഞ്ഞ് ശാസിക്കുന്ന ഉര്‍വശിയെ കാണാം.

ഷൈനിനോടുള്ള വാത്സല്യത്തെ കുറിച്ചാണ് ഉര്‍വശി സംസാരിച്ചത്. ”ഈ ചെറുക്കന്റെ പ്രായം എത്രയാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. പക്ഷേ പക്വത വന്നിട്ടില്ല. മമ്മി കേള്‍ക്കണം കെട്ടോ. ആദ്യ ദിവസം ഷൂട്ടിംഗ്, ഒരു ബര്‍ത്ത്‌ഡേ സീന്‍ എടുക്കുവാണ്.”

”ദുബായ് ആണ്, മറ്റൊരാളുടെ വീടാണ്, അച്ചടക്കം പാലിക്കണമല്ലോ. ഞാന്‍ നോക്കിയപ്പോള്‍ ഈ ചെറുക്കന്‍ ആ സോഫയുടെ വിളിമ്പില്‍ കേറിയിരിക്കുക. കുരങ്ങുകുട്ടി കയറിയിരിക്കുന്നത് പോലെ കയറിയിരിക്കുന്നു. എന്റെ ശ്രദ്ധ മുഴുവന്‍ അവനിലേക്കാണ്, അവന്‍ അങ്ങോട്ടു വീഴുമോ ഇങ്ങോട്ട് വീഴുമോ.”

”അന്നു മുതല്‍ ഇതു വരെ ഞാന്‍ ദുബായില്‍ കിട്ടുന്ന ചട്ടിച്ചോറൊക്കെ കുഴച്ചുവയ്ക്കും. മോനേ കഴിക്കുന്നോ എന്നു ചോദിക്കുമ്പോള്‍ ചട്ടിയോടെ ഇവന്‍ എടുത്തോണ്ട് പോവും. എന്റെ ഒരു പെറ്റായിരുന്നു ഇവന്‍. എനിക്ക് ഒത്തിരി സെന്റിമെന്‍സ് ആണ് ഇവനോട്.”

”ഒടുക്കം ധ്യാനും മുകേഷ് ചേട്ടനുമൊക്കെ കളിയാക്കും, ഉര്‍വശി ഷൈനിനെ വളര്‍ത്താന്‍ കൊണ്ടുപോവുകയാണ് മദ്രാസിലേക്ക് എന്ന്. കാരണം എന്റെ മോനും ഇവനും തമ്മില്‍ വലിയ വ്യത്യാസമില്ല ചേഷ്ഠകളൊക്കെ കാണുമ്പോള്‍. അവന് ഒമ്പത് വയസായി. അവന് ഷൈനിനേക്കാളും ഇച്ചിരി അച്ചടക്കമുണ്ട്” എന്നാണ് ഉര്‍വശി പറയുന്നത്.

Latest Stories

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം